Home-bannerNationalNewsRECENT POSTS

കർണാടകത്തിൽ ബലപരീക്ഷണം, വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബെം​ഗളൂരു: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽകർണാടകത്തിലെ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാണ് സർക്കാരിനെവിശ്വാസവോട്ടിലേക്ക് എത്തിച്ചത്.

രാജിവച്ച 12 എംഎൽഎമാരും നിലവില്‍ മുംബൈയിൽ തുടരുകയാണ്. സഭയിൽ എത്തില്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകർ, ആനന്ദ് സിംഗ്, റോഷൻ ബെയ്‌ഗ്‌ എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ല. കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.

കുറഞ്ഞത് 12 എം എൽ എമാർ എങ്കിലും വിട്ടുനിന്നാൽ സർക്കാർ ന്യൂനപക്ഷമാകും. സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. സ്പീക്കറും നാമനിർദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉൾപ്പെടെ 103 അംഗങ്ങളാണ്, വിമതർ എത്തിയില്ലെങ്കിൽ, കോൺഗ്രസ്‌ ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക.

സർക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാൽ 12 എം എൽ എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കർ എടുത്തേക്കും. എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തില്‍ കോൺഗ്രസ്‌, ജെഡിഎസ് ,ബിജെപി എംഎൽഎമാരെല്ലാം റിസോർട്ടുകളിൽ തുടരുകയാണ്. ഒരു കോൺഗ്രസ്‌ എംഎൽഎയെ കാണാതായെന്ന അഭ്യൂഹമുണ്ട്. അതേ സമയം സർക്കാർ ഇന്ന് വീഴുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker