ബെംഗുളൂരു: എം.എൽ.എമാർക്ക് പിന്നാലെ ഒരു മന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രി കൂടി രാജിവെച്ചതോടെ കർണാടകയിൽ കുമാരസ്വാമി സർക്കാരിന്റെ നിലനിൽപ്പ് കൂടുതൽ പ്രതിസന്ധിയിലായി.മന്ത്രി എച്ച് നാഗേഷാണ് രാജിവച്ചത് ഇതോടെ നിയമസഭയിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി.രാജി വച്ച മന്ത്രി ബിജെപിക്ക് പിന്തുണയും പ്രഖ്യാപിച്ചു. ഒരുമാസം മുമ്പാണ് നാഗേഷിനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയത്.
106 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നാഗേഷ് ബിജെിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ ഭൂരിപക്ഷം 106ഉം കുമാരസ്വാമിയുടേത് 105ഉം ആയി.നേരത്തെ കോൺഗ്രസ് – ദൾ സഖ്യത്തിൽ നിന്ന് 14 എം.എൽ.എമാർ രാജിവെച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News