കാസര്‍ഗോഡ്: കൊറോണ രോഗികള്‍ അല്ലാത്താവരെ കടത്തിവിടാന്‍ കര്‍ണാടകയും കേരളവും തമ്മില്‍ ധാരണയായെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം അറിയിച്ചതിനു തൊട്ടുപിന്നാലെ അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ തടഞ്ഞ് കര്‍ണാടക. കണ്ണൂരില്‍ നിന്ന് രോഗിയുമായെത്തിയ ആംബുലന്‍സ് തലപ്പാടി ചെക് പോസ്റ്റില്‍ കര്‍ണാടക പോലീസ് തടഞ്ഞിട്ടു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.
<p>കര്‍ണാടക സര്‍ക്കാര്‍ നിലപാട് മാറ്റുമെന്ന് പ്രതീക്ഷയില്‍ രോഗിയും ആംബുലന്‍സും തലപ്പാടി ചെക് പോസ്റ്റില്‍ തുടരുകയാണ്. എന്നാല്‍ കര്‍ണാടകയുടെ സമീപനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ഒരു വാഹനവും കര്‍ണാടക പോലീസ് കടത്തിവിടുന്നില്ല.</p>
<p>പ്രശ്‌നം ഒത്തുതീര്‍ന്നു എന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. രോഗികളുമായി പോകുന്ന വാഹനം കടത്തി വിടുമെന്നാണ് ധാരണ. പ്രശ്നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും രോഗികളെ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ മാര്‍ഗരേഖ തയാറാക്കിയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.</p>