കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തെരുവിലിറങ്ങി സമരം ചെയ്യാന്‍ പാടില്ലെന്ന് കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ പുരുഷന്മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും കാന്തപുരം വ്യക്തമാക്കി.
എന്നാല്‍ പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന സിറോ മലബാര്‍ സഭയുടെ ആരോപണം തെറ്റാണ്. ഐക്യം തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പലതും കൊണ്ടുവരും. അതില്‍ വീഴരുതെന്നും കാന്തപുരം വ്യക്തമാക്കി.
പൗരത്വ നിയമ ഭേഗഗതിക്കെതിരെ രാജ്യത്തൊട്ടാകെ സ്ത്രീപുരുഷഭേദമന്യേ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ സമരത്തിലിറങ്ങരുതെന്ന കാന്തപുരത്തിന്റെ പറഞ്ഞിരിക്കുന്നത്. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടന്ന സംയുക്ത പ്രതിഷേധത്തില്‍ കാന്തപുരം പങ്കെടുത്തിരുന്നു.