News

രാഹുല്‍ ഗാന്ധിക്കൊപ്പം കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും; ഷഹീദ് പാര്‍ക്കില്‍ പുഷ്പാര്‍ച്ചന നടത്തി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കൊപ്പം സിപിഐ നേതാവ് കനയ്യ കുമാര്‍ ഡല്‍ഹി ഷഹീദ് പാര്‍ക്കില്‍. ഭഗത് സിംഗിന്റെ 114-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്താനാണ് എത്തിയത്. ഇരുവര്‍ക്കുമൊപ്പം ജിഗ്നേഷ് മേവാനിയും ഹാര്‍ദിക് പട്ടേലുമുണ്ടായിരുന്നു.

ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ ഹാര്‍ദിക് പട്ടേല്‍ അതൃപ്തനാണെന്നും, ഹാര്‍ദിക് പാര്‍ട്ടി വിടുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഹാര്‍ദിക് രാഹുല്‍ ഗാന്ധിക്കൊപ്പം ഷഹീദ് പാര്‍ക്കിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.

പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുല്‍ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിര്‍ണായക കൂടിക്കാഴ്ചകളും നടന്നത്. പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജനകീയ നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അസ്വസ്ഥനായിരുന്ന കനയ്യ സി.പി.ഐ നേതൃത്വവുമായി അത്ര രസത്തിലല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button