പാണക്കാട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എം.സി.കമറുദ്ദീന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരാലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. യൂത്ത് ലീഗിന്റെ എതിര്‍പ്പും ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്ന മുറവിളിയും മറികടന്നാണ് കമറുദ്ദീനെ ലീഗ് നേതൃത്വം രംഗത്തിറക്കിയത്. കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റായ കമറുദ്ദീന്‍ മൂന്ന് പതിറ്റാണ്ടായി ലീഗ് രാഷ്ട്രീയത്തിനൊപ്പമുണ്ട്. ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ലീഗ് നേതൃത്വം ഒന്നടങ്കം കമറുദ്ദീന് പിന്തുണ നല്‍കിയതോടെയാണ് സ്ഥാനാര്‍ഥിത്വം ഉറപ്പായി. പാര്‍ട്ടി നല്‍കിയ അംഗീകാരത്തിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും എം.സി.കമറുദ്ദീന്‍ പറഞ്ഞു.