HealthNewsRECENT POSTSTop Stories

അയാളുടെ ഭാര്യ എന്നെ വിളിച്ചു; ആറു മാസമായി നിങ്ങള്‍ ആണ് പുള്ളിയുടെ ഉള്ളില്‍.. ഒരേ സമയം പല സ്ത്രീകളോട് താല്പര്യമുള്ള സമൂഹത്തിലെ ഉന്നതന് തന്നോട് തോന്നിയ ഭ്രമത്തേക്കുറിച്ച് കലാ ഷിബു

സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങളേക്കുറിച്ച് തുറന്നെഴുതി ശ്രദ്ധേയയാണ് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല
ഒരേ സമയം പല സ്ത്രീകളോട് താല്പര്യമുള്ള സമൂഹത്തിലെ ഉന്നതനെക്കുറിച്ചാണ് കലാ ഷിബുവിന്റെ പുതുയ പോസ്റ്റ്. ഒരുപാട് ശക്തമായ ഭാഷയില്‍ അയാളെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാം സഹിക്കുന്ന ഭാര്യയെ താന്‍ ചേര്‍ത്തുനിര്‍ത്തിയെന്നും കല പറയുന്നു. ഒരു ദിവസം അവര്‍ എന്നെ വിളിച്ചു. ഇപ്പൊ, ആറു മാസമായി നിങ്ങള്‍ ആണ് പുള്ളിയുടെ ഉള്ളില്‍. മറ്റാരെയും വിളിക്കുന്നില്ല എന്നാണ് ഭാര്യ പറഞ്ഞത്. ഈ അടുത്തും ഫോണ്‍ കോള്‍ വന്നിരുന്നു. പല നമ്പറില്‍ നിന്നും വിളിക്കും. പേര് പറയുമ്പോള്‍ കട്ടാക്കി ബ്ലോക്ക് ചെയ്യുമെന്നും കലാ ഷിബു
പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പണ്ട്, സ്‌കൂളില്‍ കൗണ്‍സിലര്‍ ആയി ജോലി നോക്കുന്ന സമയം..
ആറാം ക്ലാസ്സിലെ വിദ്യാര്‍ഥിനികള്‍ വന്നു കൂട്ടുകാരിയുടെ ഒരു പ്രശ്‌നം പറഞ്ഞു..
അവള്‍ക്കു ഒരു ബസ്സിലെ കിളി ചേട്ടനുമായി ഇഷ്ടമാണ്..
ഈശ്വരാ.. ! ആറാം ക്ലാസ്സിലെ ആയിട്ടുള്ളു..
ആ ചേട്ടന്റെ ബസ് പോകുന്ന നേരത്ത്, അവള്‍ ജനാല പിടിച്ചങ്ങനെ നോക്കി നില്കും..
അവള്‍ക്കു അത്രയും കടുത്ത പ്രേമം ആണ് ടീച്ചര്‍…
ന്റെ നെഞ്ച് കാളി..
Class ടീച്ചര്‍ നോട് അനുവാദം വാങ്ങി, ആ പെണ്‍കുട്ടിയെ വിളിപ്പിച്ചു.. അതിനു മുന്‍പായി
സംഭവം ഞാനും ക്ലാസ്സ് ടീച്ചറും തമ്മില്‍ സംസാരിക്കുമ്പോ ഒക്കെയും,
ആ കിളി ഒരു പന്നന്‍ ആകും, അല്ലേല്‍ ഈ കൊച്ചു കുഞ്ഞിനെ..
എന്നൊക്കെ അമര്‍ഷം പൂണ്ടു..
തെളിവ് സഹിതം പിടിച്ചവനെ അകത്താക്കണം..
നാളെ ഒരു കൂട്ടം പീഡനത്തിന് ഇവള് ഇരയാല്‍
ഹോ..

വലിയ ഒരു കേസിന്റെ ചുരുള്‍ അഴിക്കാന്‍ ഞാന്‍ തയ്യാറായി..
കുട്ടി തലകുനിച്ചു ഇരിക്കുക ആണ് .
ആ ഇരുപ്പ് കണ്ടപ്പോ പിന്നെയും എന്റെ ചിന്ത കാട് കേറി..
അടിമുടി നോക്കി..
പ്രായം ആയ പെണ്‍കുഞ്ഞാണോ?

കുട്ടി കാര്യങ്ങള്‍ പറഞ്ഞു, അവസാനിപ്പിച്ചപ്പോള്‍ ആദ്യം എനിക്കൊന്നും മനസ്സിലായില്ല..
പിടികിട്ടി വന്നപ്പോ, ഞാന്‍ ചിരിച്ചു കുഴഞ്ഞു..
പാവം നമ്മുടെ കിളി ചേട്ടന് അറിയുക പോലും ഇല്ല, ഈ പ്രണയ കാര്യങ്ങള്‍..
മോളെ,
സൂക്ഷിച്ചു ഇറങ്ങാന്‍ പറഞ്ഞു കൈ പിടിച്ചു ഇറക്കി..
ആ ഒറ്റ സംഭവത്തില്‍ കൊച്ചങ്ങു പ്രണയത്തില്‍ വീണു..
ആ ചേട്ടനെ എനിക്കങ്ങു ഇഷ്ടമാ..
എനിക്കവളെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാന്‍ തോന്നി..
ഒപ്പം നേരിയ ചമ്മലും..
അവളുടെ അമ്മയെ വിളിച്ചു, സമാധാനപരമായി കാര്യങ്ങള്‍ പറഞ്ഞു.. അതു വരെ പെണ്‍കുട്ടി എന്ന രീതിയില്‍
അവളോട് കുറച്ചു കൂടി അടുപ്പം കാണിക്കാന്‍ അവരും പരാജയപ്പെട്ടിരുന്നു..

വീണ്ടും ഏതാണ്ട് അതേ പോല്‍ ഒരു കൊച്ചു പ്രണയകഥ..
Plus two വിനു മുഴുവന്‍ മാര്‍ക്കുണ്ട്..
മിടുമിടുക്കി..
പഠിച്ചു ഡോക്ടര്‍ ആകാനുള്ള ഒരുക്കത്തില്‍ ആണ്..
എന്നും ബസില്‍ കാണുമായിരുന്ന ചുള്ളന്‍ ചെക്കനെ കാണാനില്ല..
ഗ്ലാമര്‍ താരം അല്ലേ, നമ്മളെ ഒന്നും നോക്കില്ല എന്നാണ് കരുതിയത്..
പക്ഷെ,
കൂട്ടുകാരികള്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്,
എന്നെ നോക്കുമായിരുന്നു എന്ന്..
ഞാന്‍ അന്നൊന്നും അറിഞ്ഞിട്ടില്ല..
ചേട്ടന്‍ ഇപ്പൊ ഒരു കൊലപാതക ശ്രമം നടത്തിയ കേസിലെ പ്രതി ആണ്..
ഇറങ്ങുമ്പോള്‍,
ഞാന്‍ പോയി കാണും..
പറയും, എന്റെ പ്രണയം..
ഇപ്പൊ ജയിലില്‍ ആണോ?
മ്മ്..
അവള്‍ ഒരു ഹീറോ പരിവേഷം അവന് കൊടുത്തിരിക്കുക ആണ്..
ഒപ്പം അടങ്ങാത്ത അഭിമാനവും…
ഒരുപാട് സുന്ദരികള്‍ക്ക് ഇടയില്‍ തന്നെ ആണ് ഇഷ്ടപെട്ടിരുന്നത് അവനെന്ന അറിവ്..

ഏത് ഗുണ്ടകളെ പ്രതി ചേര്‍ത്ത് കേസ് എടുത്താലും,
ഞാന്‍ ശ്രദ്ധിക്കാറുണ്ട്..
അവര്‍ക്ക് ഒരു കാമുകി ഉണ്ടാകും..
എല്ലാം അറിഞ്ഞു കൊണ്ട്, അവനെ പ്രണയിക്കുന്ന ഒരുവള്‍..

രണ്ടു പെണ്മക്കളുടെ അമ്മയായ വിവാഹമോചിതയും മദ്ധ്യവയസ്‌കയായ ഒരു സ്ത്രീ എന്റെ ജീവിത പ്രശ്‌നങ്ങള്‍ പെരുകിയ സമയങ്ങളില്‍, എന്നോട് സംസാരിക്കാന്‍ എത്തി..
ഇത് വരെ കണ്ടിട്ടില്ലാത്ത അവര്‍ എന്നോട് കാണിക്കുന്ന സ്‌നേഹം എന്റെ ഫേസ് ബുക്ക് പോസ്റ്റ് കള്‍ ആണെന്ന് അറിഞ്ഞപ്പോ സന്തോഷം തോന്നി..
എന്ത് സഹായത്തിനും ഞാന്‍ ഉണ്ട്..
വാഗ്ദാനം നല്‍കി അവര്‍ പോയി..
പിന്നീടൊരു നാള്‍, അവര്‍ എന്നോട് അവരുടെ പ്രണയം പറഞ്ഞു..
സ്വന്തം മക്കള്‍ പോലും ഉപേക്ഷിച്ച അവരെ, ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന ഒരുവനെ കുറിച്ചു…
ആളെ അറിഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി..
മാധ്യമങ്ങളില്‍ വില്ലന്‍ പരിവേഷം ഉള്ള ഒരാള്‍..
ചതി പറ്റരുത്..
അത്രയേ എനിക്ക് പറയാന്‍ കഴിയു..
ഇല്ല എന്നവര്‍ ഉറപ്പിച്ചു പറഞ്ഞു..

അറിയില്ല, എപ്പോ എങ്ങനെ ആര്‍ക്ക് ആരോട് പ്രേമം തോന്നും എന്ന്..
രണ്ടു ദിവസത്തേയ്ക്ക് എന്റെ മനസ്സ് അസ്വസ്ഥമാക്കിയ ഒരാള്‍ ഉണ്ട്..
സമൂഹത്തില്‍ ഉന്നതങ്ങളില്‍ ഉദ്യോഗം ഭരിക്കുന്നവന്‍..
സ്ത്രീ വിഷയത്തില്‍ മുന്നില്‍.. ഒരേ സമയം പല സ്ത്രീകളോട് താല്പര്യം..
ഒരുപാട് ശക്തമായ ഭാഷയില്‍ ഞാന്‍ അയാളെ കുറ്റപെടുത്തിയിട്ടുണ്ട്..
അറപ്പു തോന്നുന്നുണ്ട് എന്ന് പോലും പറഞ്ഞിട്ടുണ്ട് കഥകള്‍ അറിയുമ്പോള്‍..
എല്ലാം സഹിക്കുന്ന
ഭാര്യയെ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി… ഒരു ദിവസം അവര്‍ എന്നെ വിളിച്ചു..
ഇപ്പൊ, ആറു മാസമായി നിങ്ങള്‍ ആണ് പുള്ളിയുടെ ഉള്ളില്‍..
മറ്റാരെയും വിളിക്കുന്നില്ല..
ഇങ്ങനെ ഒരു അവസ്ഥ മുന്‍പ് പുള്ളിക്ക് ഉണ്ടായിട്ടില്ല..

ഭാര്യ, കൗണ്‍സിലര്‍ ആയ എന്നോട് പറയും വരെയും ഞാനും അതു അറിഞ്ഞിരുന്നില്ല..

ഈ അടുത്തും ഫോണ്‍ കോള്‍ വന്നിരുന്നു.. പല നമ്പറില്‍ നിന്നും ടിയാന്‍ വിളിക്കും..
പേര് പറയും, ആ നിമിഷം ഞാന്‍ cut ചെയ്യും.. ഒരാളെ ഒഴിവാക്കാന് അതന്നെ ആണ് മാര്‍ഗ്ഗം..
വര്ഷങ്ങളായി തുടര്‍ച്ചയായി അദ്ദേഹം ഈ നമ്പറുകള്‍ ഇറക്കുന്നു..
ഹലോ കേള്‍ക്കുമ്പോള്‍ ഞാന്‍ കട്ട് ചെയ്തു ബ്ലോക്കും ഇടും..
എത്ര നമ്പറുകളില്‍ നിന്നും വിളിച്ചാലും എന്റെ രീതിയില്‍ ഞാന്‍ മുന്നോട്ട് പോകും എന്ന് ഭാര്യയും അറിയുന്നുണ്ട്..
ഓരോ പുതിയ ബന്ധങ്ങള്‍ അയാള്‍ ഉണ്ടാകും നേരവും അവര്‍ എന്നെ വിളിച്ചു കരയും..
ഉപേക്ഷിച്ചു പോകണം എന്നുണ്ട് എങ്കിലും പറ്റുന്നില്ല എന്ന് പറയും..
പക്ഷെ,
എന്റെ കൗണ്‍സലിംഗ് കൊണ്ട്, അയാള്‍ ആറു മാസമെങ്കിലും, മറ്റു സ്ത്രീകളെ ഉപേക്ഷിച്ചിരുന്നു എന്ന അറിവില്‍ രണ്ടു ദിവസം ഞാന്‍ മനസ് കൊണ്ട് ചഞ്ചലപെട്ടു..
കൗണ്‍സലിംഗ് രംഗത്തെ വെല്ലുവിളികള്‍ ഇതൊക്കെ എന്ന് എന്റെ ഗുരുനാഥ പറഞ്ഞു.
സമാധാനിപ്പിച്ചു…
എന്താണ് മനസ്സുകള്‍ക്ക് സംഭവിക്കുന്നത്?
ചിലപ്പോള്‍ കടപിഴുതു പോയ സ്വപ്നങ്ങളും, അടിതെറ്റി ഒഴുക്കില്‍ വീണ ജീവിതവും, കൂരിരുട്ടില്‍ നിന്നും ദീനമായി നൊമ്പരപെടുമ്പോള്‍,
അഭയം തേടുന്നതാകാം..
ചുട്ടു പൊള്ളുന്ന തീ അണയ്ക്കാന്‍..
പ്രതിസന്ധികള്‍ തുഴഞ്ഞു കേറാന്‍..
ഉറങ്ങാതെ സ്വപ്നങ്ങള്‍ കാണാന്‍.
പാപം ഒഴുക്കാന്‍…
ഒരിടം വേണമല്ലോ..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker