KeralaNews

ഹനുമാന്‍സേനയുടെ സംസ്ഥാന കണ്‍വെന്‍ഷനില്‍ ഉദ്ഘാടകനായി കെ സുധാകരന്‍

കണ്ണൂര്‍: ഹനുമാന്‍സേനയുടെ പരിപാടിയില്‍ ഉദ്ഘാടകനായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തീവ്ര ഹിന്ദു വര്‍ഗീയ സംഘടനയായ ഹനുമാന്‍ സേനയുടെ സംസ്ഥാന കണ്‍വെന്‍ഷനാണ് സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നത്. ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സുധാകരന്‍ സംഘപരിവാര്‍ വേദിയിലെത്തുന്നത്. മാര്‍ച്ച് 26 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് പി.പി മുകുന്ദനാണ് മുഖ്യാതിഥി.

പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് നേരത്തേ തന്നെ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന ചര്‍ച്ചകള്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും സജീവമാണ്. കോണ്‍ഗ്രസ് ബിജെപി വോട്ട് കച്ചവടത്തിന്റെ മുഖ്യ ആസൂത്രകനാണ് സുധാകരനെന്നും ആരോപണമുയര്‍ന്നിരുന്നു.

ഈ ഘട്ടത്തില്‍ സംഘപരിവാര്‍ സംഘടനയുടെ സമ്മേളനത്തില്‍ ഉദ്ഘാടകനായി സുധാകരന്‍ എത്തുന്നത് പിന്നില്‍ വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. കോലീബീ സഖ്യത്തിന്റെ ഭാഗമായാണ് സുധാകരന്‍ ഹനുമാന്‍സേനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും ആരോപണമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button