തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍ എംപി. ഇങ്ങോട്ട് തല്ലുമ്പോള്‍ കൊള്ളുന്നതല്ല സെമി കേഡര്‍. ഇങ്ങോട്ട് അടിക്കുമ്പോള്‍ തിരികെ അടിക്കുന്നതും സെമി കേഡറിന്‍റെ ഭാഗം തന്നെയെന്നും മുരളീധരന്‍ പറഞ്ഞു. കോൺഗ്രസ് അക്രമ രാഷ്ട്രീയത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്തുകൊണ്ട് പൊലീസ് നോക്കിനിന്നു? മരണം നടന്ന അന്ന് രാത്രിയിൽ 8 സെന്റ് വാങ്ങിയുള്ള ശവസംസ്കാരം ഉൾപ്പെടെ എല്ലാ വിഷയങ്ങളും അന്വേഷിക്കണം. കൊലപാതകത്തിൽ കുറ്റക്കാരായ ആരെ ശിക്ഷിച്ചാലും ഞങ്ങൾക്ക് വിരോധമില്ല, പൂർണമായും പിന്തുണയ്ക്കും.’–കെ.മുരളീധരൻ പറഞ്ഞു.
ജനുവരി 10ന്, എൻജിനീയറിങ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും കംപ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ ധീരജ് രാജേന്ദ്രൻ കുത്തേറ്റു മരിച്ചത്.