കണ്ണൂർ: മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവായിരിക്കുന്നത്. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകുന്നതാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News