തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ ദ്രുതപരിശോധന നടത്തും. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ സംസ്ഥാനത്ത് കൂടുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് നല്ല ജാഗ്രത വേണം. തിരുവനന്തപുരത്തേക്ക് മറ്റ് ജില്ലകളില്‍നിന്ന് വരുന്നവര്‍ കൂടുതലാണ്. കന്യാകുമാരില്‍ നിന്നടക്കം നിരവധി പേര്‍ തലസ്ഥാനത്ത് എത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇതുവരെ 3,603 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,691 പേര്‍ വിവിധ ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒന്‍പതു ജില്ലകളിലാണ് നൂറിലധികം രോഗികള്‍ ഉള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News