KeralaNews

കനല്‍ ഒരു തരി ഊതി അണച്ച് കെ.സി;ആലപ്പുഴ മണ്ഡലം തിരിച്ചുപിടിച്ചു

ആലപ്പുഴ:എൽഡിഎഫിന്റെ ഒരുതരി കനലിനെ കാത്തുസൂക്ഷിച്ച നാടാണ് ആലപ്പുഴ. എന്നാലിത്തവണ 60,000 -ത്തിലധികം വോട്ടിന് താഴെയാണ് ഇടതിന്റെ എ.എം ആരിഫ്. 398246 വോട്ടുമായി കെ. സി വേണു​ഗോപാൽ മുന്നിട്ട് നിൽക്കുന്നു. 

2009 -ല്‍ 57,635 ഇടതു സ്വതന്ത്രനോട് മണ്ഡലം തിരിച്ചുപിടിച്ചതും കെ. സി വേണു​ഗോപാൽ തന്നെയായിരുന്നു. 2014 -ലും കെ.സി വേണു​ഗോപാൽ വിജയിച്ചു. എന്നാൽ, പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് കെസി വേണുഗോപാല്‍ ദില്ലിയിലേക്ക് പോയതോടെ 2019 -ല്‍ ഷാനിമോള്‍ ഉസ്മാനാണ് യുഡിെഫിന് വേണ്ടി മത്സരത്തിനിറങ്ങിയത്. തോൽവിയായിരുന്നു ഫലം. എന്നാൽ, ഇത്തവണ വീണ്ടും ഒരിക്കൽ കൂടി മണ്ഡലം കെ. സി വേണ​ു​ഗോപാൽ തിരിച്ചുപിടിക്കുന്നു. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 -ല്‍ 19 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരിയപ്പോള്‍ എല്‍ഡിഎഫ് വിജയിച്ച ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ. എഎം ആരിഫിലൂടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ച ഏക സീറ്റ്. അത് വീണ്ടും കെ. സി വേണുഗോപാലിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ആലപ്പുഴ ലോക്സഭ മണ്ഡലം.

ആലപ്പുഴ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം 1977 -ല്‍ വിഎം സുധീരനാണ് ഇടതുമുന്നണിയുടെ ഇ. ബാലാനന്ദനെ 64,016 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തിയത്. 1980 -ല്‍ സുശീല ഗോപാലനും 1984, 1989 വര്‍ഷങ്ങളില്‍ വക്കം പുരുഷോത്തമനും വിജയിച്ചു. 1991 -ല്‍ ടിജെ ആഞ്ചലോസിലൂടെ ഇടതുമുന്നണി ആലപ്പുഴ തിരിച്ചുപിടിച്ചു. എന്നാല്‍, പിന്നീട് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും വിഎം സുധീരന്‍ വിജയിച്ചു. 

2004 -ല്‍ സുധീരനെ 1009 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഇടതുസ്വതന്ത്രനായ കെ. എസ് മനോജ് വിജയിച്ചു കയറി. 2009 -ല്‍ 57,635 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ. സി വേണുഗോപാലിലൂടെ യുഡിഎഫ് മണ്ഡലം വീണ്ടും തിരിച്ചുപിടിച്ചു. 2014 -ലും കെസി വേണുഗോപാല്‍ തന്നെ മണ്ഡലത്തില്‍ വിജയിച്ചുകയറി. 

പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് കെസി വേണുഗോപാല്‍ ദില്ലിയിലേക്ക് പോയതോടെ 2019-ല്‍ ഷാനിമോള്‍ ഉസ്മാനെയാണ് യുഡിഎഫ് മത്സരരംഗത്തിറക്കിയത്. ഇടതുമുന്നണിയുടെ എഎം ആരിഫും ഷാനിമോള്‍ ഉസ്മാനും ബിജെപിയുടെ കെ എസ് രാധാകൃഷ്ണനുമാണ് അന്ന് മുഖാമുഖം വന്നത്. എഎം ആരിഫ് 4,45,970. ഷാനിമോള്‍ ഉസ്മാന്‍ 4,35,496. കെ എസ് രാധാകൃഷ്ണന്‍ 1,87,729. ആരിഫിന്റെ ഭൂരിപക്ഷം 10,474.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button