കൊച്ചി: പന്തീരാങ്കാവ് കേസിൽ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി. ജസ്റ്റീസ് എം.ആർ. അനിതയാണ് പിന്മാറിയത്.
ഒരിക്കൽ കേസ് പരിഗണിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. പുതിയ ജഡ്ജ് ഉൾപ്പെടുന്ന ബെഞ്ച് ഹർജി ബുധനാഴ്ച പരിഗണിക്കും. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥതകൾക്ക് വഴിയൊരുക്കുമെന്നാണ് എൻഐഎയുടെ വാദം.
കഴിഞ്ഞ ദിവസം കൊച്ചി എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ 2019 നവംബറിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.