29.5 C
Kottayam
Tuesday, May 14, 2024

വെറും തറയിലിരുന്ന് ഭക്ഷണം;അവദൂത നാദാനന്ദയുടെ ഒപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറല്‍

Must read

ഹൈദരാബാദ്‌:ആത്മീയ വഴികളോടും അത്തരം വ്യക്തിത്വങ്ങളോടും ബഹുമാനം സൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ യാത്രകളില്‍ ക്ഷേത്രങ്ങളും ആശ്രമങ്ങളുമൊക്കെ ലക്ഷ്യങ്ങളാവാറുണ്ട്. ഇപ്പോഴിതാ സിനിമാ തിരക്കുകള്‍ക്കിടയില്‍ അത്തരമൊരു സ്ഥലത്ത് കഴിഞ്ഞ ദിവസവും അദ്ദേഹം എത്തി. ആന്ധ്ര പ്രദേശിലെ കുര്‍ണൂലില്‍ അവദൂത നാദാനന്ദയുടെ ആശ്രമത്തിലാണ് മോഹന്‍ലാല്‍ എത്തിയത്.

എഴുത്തുകാരന്‍ ആര്‍ രമാനന്ദ് ആണ് യാത്രയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നത്. ആശ്രമത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വാമിയോട് സംസാരിക്കുകയും മറ്റുള്ളവര്‍ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെ ചിത്രങ്ങളില്‍ കാണാം. കഴിഞ്ഞ വര്‍ഷം അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം മോഹന്‍ലാല്‍ സന്ദര്‍ശിച്ചതും രമാനന്ദിനൊപ്പം ആയിരുന്നു. 

മലയാളത്തിലും മറ്റ് ഭാഷകളിലുമായി പല ശ്രദ്ധേയ ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി വരാനുണ്ട്. മലയാളത്തില്‍ ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍, ജാത്തു ജോസഫിന്‍റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്‍റെ എമ്പുരാന്‍, ജോഷിയുടെ റമ്പാന്‍ എന്നിവയ്ക്കൊപ്പം മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസും മലയാളത്തില്‍ മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളാണ്.

പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം വൃഷഭയിലും മോഹന്‍ലാല്‍ ആണ് നായകന്‍. വിഷ്ണു മഞ്ചു നായകനാവുന്ന പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കണ്ണപ്പയില്‍ മോഹന്‍ലാല്‍ അതിഥിതാരമായും എത്തുന്നുണ്ട്. പ്രഭാസും ഈ ചിത്രത്തില്‍ അതിഥിവേഷത്തില്‍ ഉണ്ട്. ഇതില്‍ ആദ്യം തിയറ്ററുകളിലെത്തുക നേര് ആണ്. ഡിസംബര്‍ 21 ആണ് റിലീസ് തീയതി. മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 നും ബറോസ് മാര്‍ച്ച് 28 നും തിയറ്ററുകളിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week