32.2 C
Kottayam
Saturday, November 23, 2024

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിനം: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Must read

ന്യൂഡല്‍ഹി: ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 

ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടപ്പോൾ എന്ത് സംഭവിച്ചു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺ​ഗ്രസ് ഭരണത്തിലെ കറുത്ത അധ്യായം രാജ്യം ഒരിക്കലും മറക്കില്ലെന്നും നടപടിക്ക് ഇരയായവരെയെല്ലാം ഈ ദിനം ഓർക്കുമെന്നും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മഹാരാഷ്ട്രയിൽ വമ്പൻ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് ; ജാർഖണ്ഡിലും മുന്നേറ്റം

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ...

ബിജെപി നഗരസഭാ കോട്ട തകർത്ത് രാഹുലിന്റെ കുതിപ്പ്, ലീഡ് തിരിച്ച് പിടിച്ചു, യുഡിഎഫ് ക്യാമ്പിൽ ആഘോഷം

പാലക്കാട്:  പാലക്കാട് മണ്ധലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.  പാലക്കാട്...

പാലക്കാട് ബിജെപിക്ക് തിരിച്ചടി? ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവ്, രാഹുലിനെ തുണക്കുമോ?

പാലക്കാട്: പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മുന്നിലാണ്. ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ന​ഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്....

Byelection result Live: പാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്; സി കൃഷ്ണകുമാർ മുന്നിൽ, ചേലക്കരയിൽ യുആർ പ്രദീപും മുന്നിൽ

പാലക്കാട്: പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിൽ. പോസ്റ്റൽ വോട്ടുകളിൽ 36 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിലുള്ളത്. പാലക്കാട് ബിജെപി ജില്ലാ ഓഫീസിലാണ് കൃഷ്ണകുമാർ...

ആദ്യ അഞ്ച് ബൂത്ത് വരെ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും, പാലക്കാട് ജയിക്കുമെന്ന് ഉറപ്പിച്ച് സരിൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തിൽ ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് റൗണ്ട് എണ്ണക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.