Home-bannerKeralaNewsRECENT POSTS
വളയാര്‍ കേസില്‍ ജുഡിഷല്‍ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡിഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷിക്കുക.
വാളയാര്‍ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വാളയാര്‍ കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പോലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ച അക്കമിട്ട് നിരത്തിയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News