പാലാ: തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം പി.ജെ. ജോസഫിനുമുണ്ടെന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണിയാണ്. ചിഹ്നവും മറ്റു കാര്യങ്ങളും യു.ഡി.എഫ് തീരുമാനിക്കും. പി.ജെ. ജോസഫ് സമുന്നത നേതാവാണ്.
സ്ഥാനാര്‍ത്ഥിക്കു തോല്‍വിയുണ്ടായാല്‍ അത് മുന്നണിയുടെ തോല്‍വിയാണ്. സ്ഥാനാര്‍ത്ഥി ഒന്നേ തോല്‍ക്കൂ. മുന്നണിയും ഘടകകക്ഷികളും നേരിടുന്ന തോല്‍വി പലതായിരിക്കും. ചിഹ്നം അനുവദിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ദൈവത്തേയോര്‍ത്ത് ചിഹ്നത്തെ കുറിച്ച് ചോദിക്കല്ലേ’ എന്നായിരുന്നു ജോസ് ടോമിന്റെ മറുപടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News