KeralaNews

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയാണ് പ്രതിയെന്ന് അറിയില്ലായിരുന്നു; വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്, കോടതിയില്‍ ഹര്‍ജി നല്‍കി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളില്‍ പ്രതി ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കേട് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി. ആറ് കൊലപാതകക്കേസില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നത്.

കൊലപാതകങ്ങളില്‍ ജോളിയാണ് പ്രതിയെന്ന് അറിയാതെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഷാജുവിന്റെ വാദം. ഹര്‍ജി ഒക്ടോബര്‍ 26ന് കോടതി പരിഗണിക്കും. ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയയ്ക്കും. 2002നും 2016നും ഇടയിലായിരുന്നു കൊലപാതക പരമ്പര.

ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആറ് പേരെയും ജോളി കൊലപ്പെടുത്തി എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജോളിയുടെ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button