അറസ്റ്റിലാകുന്നതിന് തൊട്ട് മുമ്പ് വരെ ജോളി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ എവിടെ? അവയില്‍ നിര്‍ണായ തെളിവുകളെന്ന് സൂചന
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊബൈല്‍ ഫോണുകള്‍ സംബന്ധിച്ച് ദുരൂഹതയേറുന്നു. മൂന്ന് മൊബൈല്‍ ഫോണുകളാണ് ജോളി ഉപയോഗിച്ചിരുന്നതെന്നും എന്നാല്‍ ഈ ഫോണുകള്‍ തന്റെ കൈയ്യില്‍ ഇല്ലെന്നും വെളിപ്പെടുത്തി ഭര്‍ത്താവ് ഷാജുവാണ് രംഗത്തു വന്നിരിക്കുന്നത്. ഇതില്‍ നിര്‍ണായക തെളിവുകള്‍ കണ്ടേക്കാമെന്നും ഷാജു പറയുന്നു.
ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ട് മുമ്പ് വരെ അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് അടുത്ത സുഹൃത്തുക്കളുടെ കയ്യില്‍ ഉണ്ടാകാമെന്നും ഷാജു പറഞ്ഞു. ഡപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട്. അതേസമയം പൊന്നാമറ്റം വീടിന് ദോഷമുണ്ടെന്നും അതിനാല്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞിരുന്നെന്ന് ജോളി പറഞ്ഞതായി അയല്‍വാസികള്‍ പറയുന്നു. മൂന്നില്‍ കൂടുതല്‍ ആളുകള്‍ ദോഷം മൂലം മരിക്കുമെന്ന് ജോളി തങ്ങളോടു പറഞ്ഞെന്നും അയല്‍വാസികള്‍ വ്യക്തമാക്കുന്നു.