ജോളിയ്ക്ക് സെക്‌സ് റാക്കറ്റുമായി അടുത്ത ബന്ധം; വിദ്യാര്‍ത്ഥിനികളെ വശീകരിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി സൂചന
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോലി ജോസഫ് പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ്, സെക്സ് മാഫിയകളുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന ജോളി ബ്ലാക്ക് മെയിലിങ്ങ് വഴി പല പ്രമുഖരില്‍ നിന്നും പണം തട്ടിയതായും സൂചനയുണ്ട്. മുക്കം എന്‍.ഐ.ടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ചാണ് വന്‍ തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിനികളെ വശീകരിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
ബ്യൂട്ടി പാര്‍ലറിലെ നിത്യസന്ദര്‍ശകയായിരുന്ന ജോളിയ്ക്ക് ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയും ഭര്‍ത്താവും സഹായം നല്‍കിയിരുന്നതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ജോളിയുടെ ഫോണ്‍ കോള്‍ രേഖകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഇതുവഴി പെണ്‍വാണിഭവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളും ദുരൂഹമാണ്. അറസ്റ്റിലാകുന്നതിന് തൊട്ടടുത്ത ദിവസവും കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തിരുന്നു. അതേസമയം ജോളി ജോസഫിന് എന്‍.ഐ.ടിയുമായി ഒരു ബന്ധവുമില്ലെന്ന് രജിസ്ട്രാര്‍ ലഫ്റ്റനന്റ് കേണല്‍ പങ്കജാക്ഷന്‍ വ്യക്തമാക്കി. എന്‍.ഐ.ടിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.