Uncategorized
എസ്.ബി.ഐയില്‍ ഡിഗ്രിക്കാര്‍ക്ക് തൊഴില്‍ അവസരം
മുംബൈ:പുതിയ തൊഴിൽ അവസരങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിഗ്രിക്കാര്‍ക്ക് ആണ് അവസരം. 2000 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്കാണ് തൊഴിൽ അവസരം. പ്രിലിമിനറി എക്‌സാം ഈവര്‍ഷം ഡിസംബര്‍ 31 നും 2021 ജനുവരി രണ്ട്, നാല്, അഞ്ച് തിയതികളിലായും നടക്കും. 750 രൂപയാണ് ജനറല്‍, ഇഡബ്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ്.
എസ്‌സി എസ്ടി, പിഡബ്യുഡി വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. പ്രിലിമിനറി, മെയിന്‍, അവസാന ഘട്ട ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാകും തെരഞ്ഞെടുപ്പ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ നാലാണ്.ഓണ്‍ലൈനായി ആയിരിക്കും പരീക്ഷകൾ നടത്തുക. അപേക്ഷകരുടെ പ്രായം 21 നും 30 നും ഇടയിൽ ആയിരിക്കണം .
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News