32.8 C
Kottayam
Saturday, April 27, 2024

ജിയോ-ഗൂഗിള്‍ 4ജി ഫോണ്‍ അടുത്ത വർഷമാദ്യം ആരംഭിക്കും

Must read

അടുത്ത വർഷമാദ്യം ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഫോണ്‍ നിര്‍മ്മാണ കാരാറുകാരായ ഫ്ലെക്സാണ് ഈ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നതെന്നാണ് സൂചന. റിലയന്‍സ് കമ്പനിയുടെ നിലവിലെ രാജ്യവ്യാപകമായ ശൃംഖല ഉപയോഗപ്പെടുത്താനും ജിയോയ്ക്കായി കൂടുതല്‍ വരിക്കാരെ നേടാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിലുള്ള ജിയോ ഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുമായാണ് ജിയോയുടെ 4 ജി ഫീച്ചര്‍ ഫോണിന്റെ ലോഞ്ചിങ് നടക്കുക. 7.7 ശതമാനം ഓഹരികള്‍ക്കായി ഗൂഗിള്‍ ജിയോ പ്ലാറ്റ്‌ഫോമില്‍ 33,737 കോടി രൂപ നിക്ഷേപിച്ചു. 5,000 രൂപയില്‍ താഴെ വിലയുള്ള ഒരു ഫോണ്‍ കൊണ്ടുവരാനാണു ജിയോ ആഗ്രഹിക്കുന്നതെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.

‘വില്‍പ്പന വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്റെ വില 2,500-3,000 രൂപ വരെയാക്കും,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2 ജി കണക്ഷന്‍ ഉപയോഗിക്കുന്ന 20-30 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്. 2020 ജൂലൈയില്‍ നടന്ന റിലയന്‍സിന്റെ വെര്‍ച്വല്‍ വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് സിഇഒ മുകേഷ് അംബാനി ഗൂഗിളുമായുള്ള വാണിജ്യ ഉടമ്പടി പ്രഖ്യാപിച്ചു. എന്‍ട്രി ലെവലില്‍ തന്നെ 5 ജി സ്മാര്‍ട്ട്‌ഫോണുകളും സംയുക്തമായി വികസിപ്പിക്കും.

“നിലവിലെ ചെലവിന്റെ ഒരു ഭാഗം കൊണ്ട് ഞങ്ങള്‍ക്ക് ഒരു എന്‍ട്രി ലെവല്‍ 4 ജി അല്ലെങ്കില്‍ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത്തരമൊരു സ്മാര്‍ട്ട്‌ഫോണിന് ശക്തി പകരാന്‍, ഞങ്ങള്‍ക്ക് തുല്യ മൂല്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റവും ആവശ്യമാണ്.” അംബാനി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week