FeaturedHome-bannerKeralaNews

കോട്ടയത്ത് ഇറങ്ങേണ്ടിയിരുന്ന ജിന്‍സി ട്രെയിന്‍ തിരുവല്ല പ്ലാറ്റ്ഫോമിലേക്ക് ചാടിയത് ജീവൻ രക്ഷിയ്ക്കാനോ? ലേഡീസ് കമ്പാർട്ട്മെൻറിലെ മുഷിഞ്ഞ വസ്ത്രധാരി ആര്? അധ്യാപികയുടെ മരണത്തിൽ ദുരൂഹത

കോട്ടയം: കഴിഞ്ഞ ദിവസം തിരുവല്ല സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും വീണു മരിച്ച അധ്യാപികയുടെ മരണത്തില്‍ ദുരൂഹത.

കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി (35)യാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. വര്‍ക്കല വെട്ടൂര്‍ ജിഎച്ച്‌എസ് അധ്യാപിക ആയിരുന്നു. കോട്ടയത്ത് ഇറങ്ങേണ്ടിയിരുന്ന ജിന്‍സി ട്രെയിന്‍ തിരുവല്ലയില്‍ നിന്നും എടുത്തതിന് ശേഷം ഇറങ്ങാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് റയില്‍വെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു.

റെയില്‍വെസ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിന്‍ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്. തിരുവല്ല സ്റ്റേഷനില്‍ നിന്നും കോട്ടയം പാസഞ്ചര്‍ എടുത്ത സമയത്ത് മുഷിഞ്ഞ വസ്ത്രധാരി ആയ ഓരാള്‍ ലേഡീസ് കമ്ബാര്‍ട്ട്മെന്‍്റില്‍ ഓടി കയറുന്നത് കണ്ടതായി ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ പറയുന്നുണ്ട്.

ജിന്‍സി ടീച്ചര്‍ കമ്ബാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കുമായിരുന്നു. അതിന് ശേഷമാണ് ട്രെയിനില്‍ നിന്നും ജിന്‍സി ടീച്ചര്‍ വീഴുന്നത്. കോട്ടയം ഇറങ്ങേണ്ട ആള്‍ തിരുവല്ല സ്റ്റേഷനില്‍ ട്രെയിന്‍ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം ആണ്. വീഴുന്നതിന് കുറച്ചു മുന്‍പ് ബന്ധുക്കളുമായി ജിന്‍സി ടീച്ചര്‍ സംസാരിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button