News

ജെ.ഡി.യു എം.എൽ.എമാരെ കൂട്ടത്തോടെ അടർത്തി,നിതീഷ് കുമാറിന് കനത്ത തിരിച്ചടി നൽകി ബി.ജെ.പി

ഇംഫാല്‍: എന്‍ഡിഎ വിട്ട നിതീഷ് കുമാറിന് കനത്ത തിരിച്ചടിയായി മണിപ്പൂരിലെ എംഎല്‍മാർ കൂട്ടത്തോടെ ബിജെപിയില്‍ ചേർന്നു. സംസ്ഥാനത്തെ ആറ് ജെഡിയു എംഎല്‍മാരില്‍ അഞ്ച് പേരാണ് ബിജെപിയില്‍ ചേർന്നിട്ടുള്ളത്. എംഎല്‍എമാരുടെ പാർട്ടി മാറ്റം സ്പീക്കർ അംഗീകരിച്ചു. പാറ്റ്നയില്‍ ജെഡിയു ദേശീയ നിർവാഹക സമിതി യോഗം നാളെ നടക്കാനിരിക്കെയാണ് കൂടുമാറ്റം.  ബിജെപിയുടെ ധാർമികത എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ജെഡിയു പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭ തെര‍ഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലാണ് ജെ‍ഡിയു മണിപ്പൂരില്‍ വിജയം നേടിയത്.  ഇപ്പോള്‍, എംഎല്‍എമാരായ കെ എച്ച് ജോയ്‍കിഷന്‍, എന്‍ സനറ്റെ, എം ഡി അച്ചബ് ഉദ്ദിന്‍, മുന്‍ ഡിജിപി കൂടിയായ എല്‍ എം ഖൗത്തെ, തംഗ്‍ജം അരുണ്‍കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ, ബിഹാറിലെ അടിക്ക് നിതീഷ് കുമാറിന് ബിജെപി കനത്ത തിരിച്ചടി നല്‍കിയിരുന്നു. സഖ്യം ഉപേക്ഷിച്ച് ആര്‍ജെഡ‍ിക്കും കോണ്‍ഗ്രസിനുമൊപ്പം പോയ നിതീഷ് കുമാറിന്‍റെ പാര്‍ട്ടിക്ക് അരുണാചല്‍ പ്രദേശിലുള്ള ഏക എംഎല്‍എയെ സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപി തിരിച്ചടി നല്‍കിയത്.

ഏറ്റവും ഒടവില്‍ എംഎല്‍എയായ ടെച്ചി കാസോ ബിജെപിയില്‍ ചേര്‍ന്നതതോടെയാണ് അരുണാചലില്‍ ജെഡിയുവിന്‍റെ പതനം പൂര്‍ത്തിയായത്. ഇതോടെ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് മാത്രമായി 49 എംഎല്‍എമാരായി. 2019ല്‍ നടന്ന അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളിലേക്കാണ് ജെഡിയു മത്സരിച്ചത്.

ഇതില്‍ ഏഴ് സീറ്റുകളില്‍ വിജയം നേടാനും പാര്‍ട്ടിക്ക് സാധിച്ചിരുന്നു. ബിജെപിക്ക് ശേഷം ഏറ്റവും അധികം എംഎല്‍എമാരുള്ള പാര്‍ട്ടി ആയിരുന്നു ജെഡിയു. എന്നാല്‍, 2020 ഡിസംബറില്‍ ജെഡിയുവിന്‍റെ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. ബാക്കി അവശേഷിച്ച ടെച്ചോ കാസോയും ബിജെപി പാളയത്തില്‍ എത്തിയതോടെ അരുണാചല്‍ നിയമസഭയില്‍ ജെഡിയു സംപൂജ്യരായി മാറിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button