EntertainmentRECENT POSTS
‘മക്കളുടെ മുന്നില്‍ മേക്കപ്പ് ചെയ്യാന്‍ ഇരുന്നു കൊടുത്താല്‍ ഇങ്ങനെ ഇരിക്കും’ രസകരമായ വീഡിയോ പങ്കുവെച്ച് ജയസൂര്യ
വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പ് ജനപ്രിയ നടനായി മാറിയ താരമാണ് ജയസൂര്യ. തന്റെ വ്യക്തിജീവിതത്തിലെ പല വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മകള്‍ വേദയ്ക്ക് മുന്നില്‍ ഫേഷ്യലിന് ഇരുന്ന് കൊടുത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് താരം മകളോട് ചോദിച്ചിരുന്നു. ഫേഷ്യല്‍ ചെയ്യുകയാണ് താനെന്നായിരുന്നു വേദയുടെ മറുപടി. അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോള്‍ വെളുക്കുമെന്നായിരുന്നു മകളുടെ മറുപടി. അമ്മയുടെ ഷോപ്പിംഗ് കഴിയുമ്പോള്‍ താന്‍ വെളുക്കാറുണ്ടെന്നായിരുന്നു താരത്തിന്റെ രസകരമായ മറുപടി. മേക്ക് അപ്പ് ചെയ്യുന്നതിന്റെ വീഡിയോയും അതിനുശേഷമുള്ള ചിത്രവും താരം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News