KeralaNationalNewsNews

കാത്തിരിപ്പിന് വിരാമം, ജയന്തി ജനതാ എക്സ്പ്രസ്സ്‌ മടങ്ങിയെത്തുന്നു

കൊച്ചി: യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമായി ജയന്തി എക്സ്പ്രസ്സ്‌ നാളെ മുതൽ സർവീസ് ആരംഭിക്കുന്നു. പുതിയ സമയക്രമത്തിലെത്തുന്ന ജയന്തി തിരുവനന്തപുരത്ത് ഓഫീസ് സമയം പാലിക്കുന്നുവെന്നത് കൂടുതൽ ജനപ്രിയമാക്കുന്നു. കോട്ടയം വഴിയുള്ള വഞ്ചിനാട് എക്സ്പ്രസ്സ്‌ തിരുവനന്തപുരത്ത് എത്തുന്നത് രാവിലെ പത്തുമണിക്കാണ്. സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്ന സ്ഥിരയാത്രക്കാർക്കും ജയന്തി ഏറെ ആശ്വാസമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ജയന്തിയുടെ പുതുക്കിയ സമയക്രമം അനുസരിച്ച് 09.25 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്നതാണ്. കോവിഡിന് ശേഷം കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് ആദ്യ അൺ റിസേർവ്ഡ് കോച്ചുകളോടെ സർവീസ് ആരംഭിക്കുന്നുവെന്നതും ജയന്തിയുടെ പ്രത്യേകതയാണ്. കന്യാകുമാരിയിൽ നിന്ന് പൂനെയിലേക്കുള്ള സർവീസിൽ ചാലക്കുടി, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്. എന്നാൽ പൂനെയിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള സർവീസിൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ ഉണ്ടായിരിക്കുന്നതല്ല. അതുപോലെ കന്യാകുമാരിയിലേക്കുള്ള യാത്രയിൽ മാത്രം തൃപ്പൂണിത്തുറ, തിരുവനന്തപുരം പേട്ട സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്.

ട്രെയിൻ നമ്പർ 16382 കന്യാകുമാരി – പൂനെ ജയന്തി എക്സ്പ്രസ്സിന്റെ ആദ്യ സർവീസ് മാർച്ച്‌ 31 രാവിലെ 08 25 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് ഏപ്രിൽ ഒന്നിന് രാത്രി 10.20 ന് പൂനെ എത്തിച്ചേരുന്നതുമാണ്

ട്രെയിൻ നമ്പർ 16381 പൂനെ – കന്യാകുമാരി ജയന്തി ഏപ്രിൽ 1 ന് പൂനെയിൽ നിന്ന് രാത്രി 11.50 ന് സർവീസ് ആരംഭിക്കുകയും ഏപ്രിൽ 3 ന് കേരളത്തിൽ എത്തിച്ചേരുന്നതുമാണ്.

അടിമുടി മാറ്റവുമായാണ് ഇത്തവണ ജയന്തി സർവീസ് ആരംഭിക്കുന്നതെന്ന് പറയാം. സമയക്രമത്തിലെ മാറ്റം കൂടാതെ മുംബൈ CST യ്ക്ക് പകരം പൂനെ വരെയാണ് ഇനി മുതൽ ജയന്തി സർവീസ് നടത്തുക. ഉത്കൃഷ്ട് ശ്രേണിയിൽ നിന്ന് മാറി പുതിയ LHB കൊച്ചുകളുമായാണ് ജയന്തി സർവീസിനൊരുങ്ങുന്നത്

ട്രെയിൻ നമ്പർ 16382 കന്യാകുമാരി- പൂനെ കേരളത്തിലെ സ്റ്റേഷനുകളും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയവും.. തിരുവനന്തപുരം സെൻട്രൽ (10.15 hrs./10.20 hrs.), ചിറയിൻകീഴ് (10.44 hrs./10.45 hrs.), കടക്കാവൂർ (10.49 hrs./10.50 hrs.), വർക്കല ശിവഗിരി (11.02 hrs./11.03 hrs.), പറവൂർ (11.13 hrs./11.14 hrs.), കൊല്ലം Jn.(11.27 hrs./11.30 hrs.), കരുനാഗപ്പള്ളി (11.56 hrs./11.57 hrs.), കായംകുളം Jn.(12.12 hrs./12.14 hrs.), മാവേലിക്കര (12.24 hrs./12.25 hrs.), ചെങ്ങന്നൂർ (12.37 hrs./12.39 hrs.), തിരുവല്ല (12.49 hrs./12.50 hrs.), ചങ്ങനാശ്ശേരി (12.59 hrs./13.00 hrs.), കോട്ടയം (13.22 hrs./13.25 hrs.), എറണാകുളം ടൗൺ (15.00 hrs./15.05 hrs.), ആലുവ (15.33 hrs./15.35 hrs.), അങ്കമാലി (15.46 hrs./15.47 hrs.), ചാലക്കുടി (16.05 hrs./16.06 hrs.), ഇരിഞ്ഞാലക്കുട (16.14 hrs./16.15 hrs.), തൃശൂർ (16.52 hrs./16.55 hrs.), വടക്കഞ്ചേരി (17.09 hrs./17.10 hrs.), ഒറ്റപ്പാലം , പാലക്കാട്‌ Jn (18.27/18.30 hrs)

ട്രെയിൻ നമ്പർ 16381 പൂനെ – കന്യാകുമാരി ജയന്തി കേരളത്തിലെ സ്റ്റേഷനുകളും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയവും.. പാലക്കാട്‌ Jn. (01.15/01.20), തൃശൂർ (02.32 hrs./02.35 hrs.), അങ്കമാലി (03.14 hrs./03.15 hrs.), ആലുവ (03.24 hrs./03.26 hrs.), എറണാകുളം ടൗൺ (03.50 hrs./03.55 hrs.), തൃപ്പൂണിത്തുറ (04.15 hrs./04.16 hrs.), കോട്ടയം (05.32 hrs./05.35 hrs.), ചങ്ങനാശ്ശേരി (05.59 hrs./06.00 hrs.), തിരുവല്ല (06.09 hrs./06.10 hrs.), ചെങ്ങന്നൂർ (06.20 hrs./06.22 hrs.), മാവേലിക്കര (06.34 hrs./06.35 hrs.), കായംകുളം Jn.(06.58 hrs./07.00 hrs.), കരുനാഗപ്പള്ളി (07.19 hrs./07.20 hrs.), കൊല്ലം Jn.(08.12 hrs./08.15 hrs.), പറവൂർ (08.27 hrs./08.28 hrs.), വർക്കല ശിവഗിരി (08.37 hrs./08.38 hrs.), കടക്കാവൂർ (08.47 hrs./08.48 hrs.), ചിറയിൻകീഴ് (08.51 hrs./08.52 hrs.), തിരുവനന്തപുരം പേട്ട (09.13 hrs./09.14 hrs.), തിരുവനന്തപുരം സെൻട്രൽ (09.25 hrs./09.30 hrs.),

Coach Composition: One – AC 2-Tier, Four – AC 3-Tier, Six – Second Class Sleeper, Two – Second Class Sitting(Unreserved), One – Pantry Car, One – Second Class(Divyang Friendly) cum Luggage / Brake Van and One – Generator cum Luggage / Brake Van Coach (Total 16 LHB coaches).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button