Home-bannerKeralaNewsRECENT POSTS
കോന്നിയില്‍ അഡ്വ. ജനീഷ് കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി
പത്തനംതിട്ട: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ് കുമാര്‍. കോന്നി മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബുധനാഴ്ച ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിന് പിന്നാലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനുള്ള തീരുമാനം മണ്ഡലം കമ്മിറ്റിക്ക് വിടുകയായിരുന്നു. സാമുദായിക പരിഗണന കൂടെ കണക്കിലെടുത്താണ് ജനീഷ് കുമാറിന്റെ സഥാനാര്‍ഥിത്വം. റോബിന്‍ പീറ്ററാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News