ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനേയും ലക്ഷ്യമിട്ട് ജെയ്‌ഷെ ഭീകരര്‍. ഇവരെ വധിക്കാന്‍ ജെയ്ഷെ ഭീകരര്‍ പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് ഇതുസംബന്ധിച്ച വിവരം കൈമാറി. കാശ്മീരിലെ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കലാണ് ഭീകരസംഘടനകളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനായി പ്രധാനമന്ത്രിയേയും അമിത് ഷായേയും അജിത് ഡോവലിനേയും അപായപ്പെടുത്താന്‍ പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐ മേജര്‍ ജെയ്ഷെ മുഹമ്മദുമായി സഹകരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
ഭീഷണി മുന്‍നിര്‍ത്തി അജിത് ഡോവലിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 30 നഗരങ്ങളില്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട, ജയ്പൂര്‍, ഗാന്ധി നഗര്‍, കാണ്ഡപൂര്‍, ലക്നൗ അടക്കമുള്ള നഗരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജമ്മു കാശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ 30 ചാവേറുകളെ ജയ്ഷെ മുഹമ്മദ് തയ്യാറാക്കിയതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ ആക്രമണ ഭീഷണിയും. രാജ്യത്തിന്റെ പല ഭാഗത്തും കാശ്മീലെ സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.