തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് ദിവസവും രണ്ടു ലിറ്റര്‍ കുടിവെള്ളം നല്‍കുന്നത് ഉറപ്പുവരുത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ ഉത്തരവ്. രോഗവ്യാപനം തടയുന്നതിനായി പുറത്തിറക്കിയ 16 നിര്‍ദേശങ്ങളിലാണ് കുടിവെള്ളം ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശമുള്ളത്. ദക്ഷിണ, മധ്യമേഖല, ഉത്തരമേഖല ഡിഐജിമാര്‍ക്കും ജയില്‍ സൂപ്രണ്ടുമാര്‍ക്കും ഉത്തരവ് ഇതിനകം കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡിജിപിയുടെ അധ്യക്ഷതയില്‍ ജയില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ സുപ്രധാനമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളുള്‍പ്പെടുത്തിയാണ് ജയില്‍ ഡിജിപി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോവിഡ് പോസിറ്റീവായ തടവുകാര്‍ക്ക് സമീകൃതാഹാരവും നല്‍കണമെന്ന് ഡിജിപിയുടെ ഉത്തരവിലുണ്ട്.
അതേസമയം തടവുകാര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സാമൂഹിക അകലം ഉറപ്പാക്കി വ്യത്യസ്ത സമയങ്ങളില്‍ ഭക്ഷണം നല്‍കാന്‍ സൗകര്യം ഒരുക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ മൂന്ന് അടി വ്യത്യാസമെങ്കിലും ഉറപ്പ്വരുത്തണം.
ജയില്‍ ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പൊതുവായ വസ്തുക്കള്‍ തടവുകാര്‍ ഉപയോഗിക്കുമ്പോള്‍ ഓരോ തവണയും അണുവിമുക്തമാക്കിയെന്ന് ഉറപ്പുവരുത്തണം. സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കാന്‍ പാകത്തില്‍ ഫോണ്‍ റിസീവറിന്റെ ഇയര്‍, മൗത്ത് പീസുകളില്‍ പേപ്പര്‍ ഒട്ടിക്കണം.
തടവുകാര്‍ക്ക് വാക്സിന്‍ നല്‍കുമ്പോള്‍ 45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഏതെങ്കിലും തടവുകാരന് ഒന്നാം ഡോസിന് ശേഷം കോവിഡ് ബാധിച്ചാല്‍ രോഗം ഭേദമായി 28ന് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാം. തടവുകാരുടെ ശരീരോഷ്മാവ് നോക്കാന്‍ തെര്‍മല്‍ സ്‌കാനര്‍, ഓക്സിജന്‍ ലെവന്‍ പരിശോധിക്കാന്‍ പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ എല്ലാ ജയിലിലും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
ജയില്‍ മേധാവികളുടേയും ഓഫീസ് ഉള്‍പ്പെടെയുള്ള എല്ലാ മുറികളുടേയും വാതിലുകളും ജനാലകളും തുറന്നു വായുസഞ്ചാരം ഉറപ്പുവരുത്തണം. എസിയുടെ ഉപയോഗം ഒഴിവാക്കണം. സിഎഫ്എല്‍ടിസി, ക്വാറന്റൈന്‍ ജയിലുകളില്‍ ജോലി നോക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ച95 മാസ്‌ക് ഉപയോഗിക്കണം. മറ്റ് ഉദ്യോഗസ്ഥര്‍ ച95 മാസ്‌കോ പകരം ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം. തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ ആറ് തുണി മാസ്‌കുകള്‍ സൂപ്രണ്ടുമാര്‍ നല്‍കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.