ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ രാജി പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം.
കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്. എന്നാൽ മറ്റ് പാർട്ടികളിൽ അംഗത്വം എടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
നേരത്തെ ബിജെപി വിട്ടുവന്ന ലക്ഷ്മൺ സാവ്ദിയ്ക്ക് സിറ്റിങ് സീറ്റായ അത്താനി സീറ്റ് കോൺഗ്രസ് നൽകിയിരുന്നു. മുതിർന്ന രണ്ട് നേതാക്കളും നിരവധി എംഎൽഎമാരും പ്രവർത്തകരും പാർട്ടി വിട്ടത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനിടെ ബിജെപിയുടെ അവസാന ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും.