ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയിലേക്ക്
തിരുവനന്തപുരം മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.ജി.പി ജേക്കബ് തോമസും ബി.ജെ.പിയിലേക്ക്. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി ജേക്കബ് തോമസ് വ്യക്തമാക്കി.ബി.ജെ.പി കഴിവുള്ളവരെ അംഗീകരിയ്ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസും സി.പി.എമ്മും തന്നെ നിരന്തരം ദ്രോഹിയ്ക്കുകയാണ്.കാത്തിരിയ്ക്കാനാണ് ദേശീയ നേതൃത്വത്തില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശമെന്നും ജേക്കബ് തോമസ് പറഞ്ഞു.
സര്‍വ്വീസ് സ്റ്റോറിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതടക്കമുള്ള കുറ്റങ്ങള്‍ക്ക് കഴിഞ്ഞ ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. ഭരണതലത്തിലെ ചില ഇടപെടലുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണവും നടന്നുവരികയാണ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ചാലക്കുടി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നതിന് ജേക്കബ് തോമസ് തയ്യാറെടുത്തിരുന്നു. ഇതിനായി സ്വയം വിരമിയ്ക്കലിന് അപേക്ഷയും നല്‍കി.എന്നാല്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ മത്സരിയ്ക്കാനായില്ല. ഇതിനിടെയാണ് കേന്ദ്രം ഭരിയ്ക്കുന്ന ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യാഗസ്ഥന്‍ കൂടിയായി തീരുമാനിച്ചിരിയ്ക്കുന്നത്