പൂനെ: രണ്ടു വര്‍ഷം മുമ്പ് ഇരുപ്പത്തിയേഴാം വയസില്‍ മകന്‍ മരിച്ചശേഷം ആ അമ്മ വീണ്ടും ചിരിച്ചു. വെറുതെയല്ല, സ്വന്തം മകന്റെ ചോരക്കുഞ്ഞിനെ കയ്യിലെടുത്തായിരുന്നു അമ്മയുടെ ചിരി.തലച്ചോറിന് അര്‍ബുദ രോഗബാധിതനായി മരണമടഞ്ഞ മകന്റെ ബീജം സൂക്ഷിച്ചുവെച്ച അമ്മയ്ക്ക് സമ്മാനമായി ഇരട്ടക്കുട്ടികളയാണ് വിധി നല്‍കിയത്.
രോഗബാധയുടെ അവസാന ഘട്ടത്തിലാണ് പൂനെ സ്വദേശി പ്രതമേഷിന് അര്‍ബുദം സ്ഥിരീകരിയ്ക്കപ്പെട്ടത്.ജീവിതത്തിലേക്ക് മടങ്ങിവരവ് അസാധ്യമായ സാഹചര്യത്തില്‍ ആശുപത്രി അധികൃതരാണ് മകന്റെ ബീജം സൂക്ഷിച്ചുവെയ്ക്കാന്‍ അമ്മ രാജശ്രീയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.മകന്റെ ബീജത്തെ സ്വയം സ്വീകരിയ്ക്കാമെന്നായിരുന്നു ആദ്യ ചിന്ത.എന്നാല്‍ പ്രായം തടസമായി.പിന്നീട് അകന്ന ബന്ധുവായ യുവതി ഗര്‍ഭധാരണത്തിന് സമ്മതമറിയിച്ചു.ഐ.വി.എഫ് പ്രകിയയിലൂടെ ഗര്‍ഭധാരണം.
അങ്ങിനെ പ്രതമേഷിന് പുനര്‍ജന്‍മം.ഇരട്ടക്കുട്ടികളില്‍ ആണ്‍കുട്ടിയ്ക്ക് രാജശ്രീയിട്ടത് മകന്റെ പേരുതന്നെയാണ് കൊച്ചുമകള്‍ക്ക് ദൈവത്തിന്റെ സമ്മാനമെന്നര്‍ത്ഥമുള്ള പ്രീഷയെന്ന പേരും. കുട്ടികള്‍ രണ്ടും പൂര്‍ണ ആരോഗ്യത്തോടെ സുഖമായി ഇരിയ്ക്കുന്നു.