25.2 C
Kottayam
Sunday, May 19, 2024

ചന്ദ്രനിലെ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു

Must read

തിരുവനന്തപുരം : ചന്ദ്രയാന്‍ പേടകത്തില്‍ നിന്നുള്ള പുതിയ പര്യവേക്ഷണ ഫലങ്ങള്‍ പുറത്തുവിട്ട് ഇസ്‌റോ. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതില്‍ വിജയിച്ചില്ലെങ്കിലും പുതിയ പര്യവേക്ഷണ ഫലങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇസ്റോ. ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ വലംവയ്ക്കുന്ന ഓര്‍ബിറ്ററിലെ എക്സ്റേ സ്പെക്ട്രോമീറ്റര്‍ ചാര്‍ജുള്ള കണികകളുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെ ഓര്‍ബിറ്ററിലെ ക്യാമറ ദക്ഷിണധ്രുവത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ ഇസ്റോ പുറത്തുവിട്ടു.

ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച ക്ലാസ് (ചന്ദ്രയാന്‍ 2 ലാര്‍ജ് ഏരിയ സോഫ്റ്റ് എക്സ്റേ സ്പെക്ട്രോമീറ്റര്‍) ആണ് ചാര്‍ജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയത്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ബോഗസ്ലാവ്സ്‌കി ഇ എന്ന ഗര്‍ത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഓര്‍ബിറ്ററിലെ ഒഎച്ച്ആര്‍സി (ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ) പകര്‍ത്തിയത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week