FootballKeralaNewsSports

ഐഎസ്എൽ ഫൈനൽ; സഹൽ പുറത്ത്, ലൂണ, കെ.പി. രാഹുൽ അന്തിമ ഇലവനില്‍

മഡ്ഗാവ്: ഐഎസ്എൽ ഫൈനലിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല. ക്യാപ്റ്റൻ അഡ്രിയൻ ലൂണ, കെ.പി. രാഹുൽ എന്നിവരെ ഉൾപ്പെടുത്തി പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു.

ഐഎസ്എൽ 2–ാം പാദ സെമിക്കു മുൻപു പരുക്കേറ്റതാണ് സഹലിനു തിരിച്ചടിയായത്.

ഐഎസ്എല്ലില്‍ (ISL 2021-22) കിരീടപ്പോരാട്ടത്തിന് ആശംസകളറിയിച്ച ചലച്ചിത്രതാരങ്ങളായ മമ്മൂട്ടിക്കും  (Mammootty) മോഹന്‍ലാലിനും (Mohanlal) നന്ദി പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). താങ്ക്യൂ മമ്മൂക്കാ, ലാലേട്ടാ എന്നാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ട്വീറ്റ്. 

കാൽപ്പന്തിന്‍റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്‌ളാദത്തിന്‍റേതാകട്ടെ…പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ എന്നും ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, പ്രാർത്ഥനയോടെ താനും ഉണ്ടാകുമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker