Home-bannerKeralaNewsTrending
ഐ.എസ് ഭീകരര്‍ മാലി ദ്വീപ് വഴി കേരളത്തിലേക്ക് കടന്നതായി സൂചന
കൊച്ചി: ശ്രീലങ്കയില്‍ നിന്ന് മാലി ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ഇതോടെ തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം സംസ്ഥാന പോലീസിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വൈകീട്ട് നാല് മുതല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് രഹസ്യാന്വേഷണം വിഭാഗത്തിന്റെ മുന്നറിയിപ്പ്.
അതേസമയം കൊച്ചിയെ പ്രമുഖ ഷോപ്പിംഗ് മാളുകള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നിരീക്ഷണത്തിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിന്നു. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐ.എസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News