News
മകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നു; ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ പിതാവിന്റെ പരാതി
ലക്‌നോ: മകളെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്ന പിതാവിന്റെ പരാതിയില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പരാതിക്കാരന്‍. ഐപിഎസ് ഉദ്യോഗസ്ഥന്‍ ബി.ആര്‍ മീണയ്ക്കെതിരെയാണ് ഇയാള്‍ പരാതി നല്‍കിയത്.
മീണ പല ഫോണ്‍ നമ്പരുകളില്‍ നിന്നായി എല്ലാ ദിവസവും രാത്രി മകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ട്വിറ്ററിലൂടെയാണ് പിതാവ് ആരോപണം ഉന്നയിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഡിജിപി മുകുള്‍ ഗോയലിനെയും ട്വീറ്റില്‍ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.
ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ വിശദമായ റിപ്പോര്‍ട്ട് കൈമാറണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News