KeralaNews

നിക്ഷേപകരിൽനിന്ന് അരക്കോടിയിലേറെ രൂപ തട്ടിയ ദമ്പതിമാർ അറസ്റ്റിൽ

കോട്ടയം: സ്വർണപ്പണയമുൾപ്പെടെ നിക്ഷേപകരിൽനിന്ന് അരക്കോടിയിലേറെ രൂപ തട്ടി യെടുത്ത് ഒളിവിൽ പോയ ധനകാര്യസ്ഥാപന നടത്തിപ്പുകാരായ ദമ്പതിമാരെ തമിഴ്നാട്ടിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

വൈക്കം ടി.വി.പുരം കണ്ണുകെ ട്ടുശ്ശേരി കരയിൽ എസ്.എൻ. സദനത്തിൽ സഹദേവൻ (61), ഭാര്യ ബിന്ദു (66) എന്നിവരെയാ ണ് വൈക്കം ഡിവൈ.എസ്.പി. എ.ജെ. തോമസിന്റെ നേതൃതത്തിൽ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഇവർ തമിഴ്നാട്ടിൽ ഒളിവിൽ കഴിയന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വൈക്കം പോലീസ് തിരച്ചിൽ നടത്തിവ രുന്നതിനിടെയാണ് കോയമ്പ ത്തൂരിൽ നിന്ന് പിടിയിലായത്. വൈക്കം ടി.വി.പുരത്ത് എസ്. എൻ. ഫൈനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനം നടത്തി യാണ് നിക്ഷേപകരിൽനിന്ന് പ്രതികൾ പണംവാങ്ങിയിരുന്നത്.

നിരവധിപേരിൽനിന്ന് സ്വർണം പണയമായും വാങ്ങിയിരുന്നു. ഇങ്ങനെ വാങ്ങിയ പണയ സ്വർണം മറ്റ് സ്വകാര്യ ബാങ്കുകളിൽ വീണ്ടും പണയംവച്ച് ഇവർ ലക്ഷങ്ങൾ വാങ്ങിയെടുത്തതായി പോലീസ് പറഞ്ഞു.

നിക്ഷേപത്തുക മടക്കിനൽകാഞ്ഞതിനെ തുടർന്ന് നേരത്തേ വൈക്കംസ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ ഇവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. പത്ത് ലക്ഷം രൂപ കബളിപ്പിച്ചെന്ന സ്ത്രീയുടെ പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിക്ഷേപത്തുക മടക്കി നൽകിയില്ലെന്നുകാട്ടി മറ്റ് നിരവ ധിപേരും ഇവർക്കെതിരേ പരാതി നൽകിയതോടെ സ്ഥാപനം പൂട്ടി ഇരുവരും ഒളിലിൽ പോവുകയാ യിരുന്നു.

വൈക്കം പോലീസ് ഇൻസ്പെക്ടർ കൃഷ്ണൻ പോറ്റി, എസ്.ഐ. അൽ ഹുസൈൻ, എ.എ സ്.ഐ. പ്രമോദ്, രാജേഷ് ഖന്ന, സി.പി.ഒ. സെയ്ഫുദീൻ, സുമംഗല എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വൈക്കം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button