ന്യൂഡൽഹി: മുൻനിര പൊതുമേഖലാ വായ്പാ ദാതാക്കളിൽ ഒന്നായ കാനറ ബാങ്ക്, 15 മുതൽ 25 ബിപിഎസ് വരെ വായ്പാ നിരക്കുകൾ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2023 ജനുവരി 7 മുതൽ പ്രാബല്യത്തിൽ വരും.
കാനറ ബാങ്ക് എം.സി.എൽ.ആർ
ഒരു രാത്രി മുതൽ 1 മാസം വരെയുള്ള എംസിഎൽആർ 7.50 ശതമാനമായിരിക്കും, 3 മാസത്തെ എംസിഎൽആർ 7.85 ശതമാനവും ആറ് മാസത്തെ എംസിഎൽആർ 8.20 ശതമാനവുമായിരിക്കും. ഒരു വർഷത്തെ എംസിഎൽആർ 8.35 ശതമാനവുമാണ്.
ബാങ്കിന്റെ നിലവിലുള്ള വായ്പക്കാർക്ക് എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള പലിശ നിരക്കുകളിലേക്ക് മാറാനുള്ള അവസരം ഉണ്ടായിരിക്കും എംസിഎൽആർ അധിഷ്‌ഠിത പലിശ നിരക്കിലേക്ക് മാറാൻ തയ്യാറുള്ള കടം വാങ്ങുന്നവർക്ക് ശാഖയുമായി ബന്ധപ്പെടാം, എന്ന് കാനറാ ബാങ്ക് അറിയിച്ചു