NationalNews

കുറ്റവാളികൾ ജയിലിലിടുന്ന വസ്ത്രം അണിയാൻ നിർബന്ധിക്കരുതെന്ന് ഷീന വധക്കേസ്സിലെ പ്രതി ഇന്ദ്രാണി മുഖർജി

മുംബൈ : ജയിൽ വസ്ത്രം അണിയില്ലെന്ന പിടിവാശിയിൽ ഷീന വോറ വധക്കേസിലെ പ്രതി ഇന്ദ്രാണി മുഖർജി. തന്നെ കുറ്റവാളികളിടേണ്ട പച്ച നിറത്തിലുള്ള ജയിൽ വസ്ത്രം അണിയാൻ നിർബന്ധിക്കരുതെന്നും അത് താൻ അണിയില്ലെന്നും അപേക്ഷിച്ചിരിക്കുകയാണ്. മുംബൈ സി.ബി.ഐ കോടതിയിലാണ് ഇന്ദ്രാണി മുഖർജി അപേക്ഷ നൽകിയിരിക്കുന്നത്.

‘ജയിലധികൃതർ തന്നോട് നിരന്തരം ജയിൽ വസ്ത്രമിടാൻ നിർബന്ധിക്കുന്നു.എന്നാൽ താൻ വിചാരണ തടവുപുള്ളിമാത്രമാണ്. അതിനാൽ തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അനുവാദം നൽകണം.’ ഇന്ദ്രാണി മുഖർജി അപേക്ഷയിൽ പറയുന്നു.

2012ലാണ് സാമ്പത്തിക നേട്ടങ്ങൾക്കായി ഷീന വോറയെ ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ചേർന്ന് വധിച്ചുവെന്നാണ് കേസ്സ്. അതേസമയം 2015ൽ ഇന്ദ്രാണിയുടെ കാർ ഡ്രൈവറെ മറ്റൊരു കേസ്സിൽ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഷീന വോറയുടെ മരണത്തെ സംബന്ധിച്ച സൂചനകൾ ലഭിച്ചത്. ഇതോടെയാണ് ഈ കേസ്സ് തെളിയിക്കപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button