ന്യൂഡല്‍ഹി:സ്വന്തം വാഹനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.
സ്വന്തം വാഹനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. ടാക്‌സികളിലും മറ്റും യാത്ര ചെയ്യുമേ്ബാള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. സ്വന്തം വാഹനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല.
കൂട്ടമായി സൈക്ലിങ്, ജോഗിങ് തുടങ്ങിയവ ചെയ്യുമേ്ബാള്‍ മാസ്‌ക് ധരിക്കണം. ഒറ്റക്കാണ് ഇവ ചെയ്യുന്നതെങ്കില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News