26.1 C
Kottayam
Monday, April 29, 2024

ഇന്ദിര സ്മരണയില്‍ രാജ്യം; ഇന്ത്യയുടെ പ്രഥമ വനിതാ പ്രാധാനമന്ത്രി കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വര്‍ഷം

Must read

ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ സാരഥിയുമായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വര്‍ഷം. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. 1932 മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ഇന്ദിരഗാന്ധി. 1938ല്‍ തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ കോണ്‍ഗ്രസില്‍ അംഗമായി. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു. പിന്നീടങ്ങോട്ടുള്ള ഇന്ദിരയുടെ ജീവിതം സംഭവബഹുലവുമായിരുന്നു.

1964ല്‍ ഇന്ത്യന്‍ ചരിത്രത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക വര്‍ഷമായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിയോഗത്തെ തുടര്‍ന്ന് ഇനിയാര് എന്ന ചോദ്യമുയര്‍ന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. പുതിയ മന്ത്രിസഭയില്‍ ഇന്ദിരാഗാന്ധി ചേരണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. അങ്ങനെ ഇന്ദിര ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകാതെ 1966ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ആകസ്മിക മരണപ്പെട്ടു. ഒടുവില്‍ 1966 ജനുവരിയില്‍ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി ചുമതലയേറ്റു.

1971ലെ ഇന്തോ-പാക് യുദ്ധത്തില്‍ മഹത്തായ വിജയം കൈവരിച്ച് വെറും 14 ദിവസം കൊണ്ട് ബംഗ്ലാദേശിനെ മോചിപ്പിച്ചപ്പോള്‍ ഇന്ദിരാഗാന്ധി ഇന്ത്യയുടെ അഭിമാനമായി. രാഷ്ട്രസേവനത്തിന് സമര്‍പ്പിച്ച 67 വര്‍ഷത്തെ ജീവിതത്തിന്റെ അവസാനം സ്വന്തം ഹൃദയരക്തം കൊണ്ടുതന്നെ ഇന്ദിരാഗാന്ധി പൂര്‍ണവിരാമമിട്ടു. ലോകം കണ്ട ഒരു ഉരുക്കുവനിതയായിട്ടാണ് ചരിത്രം ഇന്ദിരയെ വിശേഷിപ്പിക്കുന്നത്. ഒടുവില്‍ 1984 ഒക്ടോബര്‍ 31 ന് രാജ്യ മനസാക്ഷി ഞട്ടിച്ച് ഇന്ദിര തന്റെ അംഗരക്ഷകരുടെ വെടിയേറ്റ് വീഴുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week