ലണ്ടന്‍:പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള യുകെ സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട വിസ ഫീസ് വര്‍ധന ആഗോള ആശങ്കകള്‍ക്ക് കാരണമാകുന്നു. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ മാറ്റം വലിയ ചലനങ്ങള്‍ ഉണ്ടാക്കും.
നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ (എന്‍എച്ച്എസ്) വേതന വര്‍ധന ലക്ഷ്യമിട്ട് ജൂലൈയില്‍ വിസ അപേക്ഷകര്‍ക്കുള്ള ഫീസും ആരോഗ്യ സര്‍ചാര്‍ജും വര്‍ധിപ്പിച്ചതായി സുനക് പ്രഖ്യാപിച്ചു. വിസ വിഭാഗങ്ങളിലുടനീളം അഞ്ചുമുതല്‍ ഏഴുവരെ ഫീസ് വര്‍ധന പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഈ നീക്കം, ഇതിനകം ഉയര്‍ന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജിനൊപ്പം വിസാഫീസും ഉയര്‍ന്നത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും പ്രതിസന്ധി ഉയര്‍ത്തും.
സ്പോണ്‍സര്‍ ലൈസന്‍സുള്ള ബിസിനസുകളും വിദഗ്ധ തൊഴിലാളി വിസ സ്പോണ്‍സര്‍ഷിപ്പിനായി ഭീമമായ ഫീസ് ഈടാക്കുന്നു. ഔദ്യോഗിക അറിയിപ്പ് ഇല്ലെങ്കിലും, യുകെയിലേക്ക് വരുന്നവരുടെ ചെലവ് വര്‍ധിപ്പിക്കാന്‍ വരാനിരിക്കുന്ന വിസ നിയമ ഭേദഗതികള്‍ക്ക് സാധിക്കും.
യുകെ വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കാന്‍ സാധ്യതയുള്ളതിന്റെ കാരണങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ വിസ ഫീസ് 15ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, സ്റ്റുഡന്റ് വിസകള്‍, സെറ്റില്‍മെന്റ് തുടങ്ങിയ ചില വിഭാഗങ്ങള്‍ക്ക് 20ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കാം. മുന്‍ഗണനാ വിസകള്‍, എന്‍ട്രി ക്ലിയറന്‍സ്, പൗരത്വം തുടങ്ങിയവയ്‌ക്കൊപ്പമാകും മുകളില്‍പ്പറഞ്ഞവയും പരിഗണിക്കപ്പെടുക.
സ്റ്റുഡന്റ് വിസകളും മുന്‍ഗണനാ സേവന അപേക്ഷകളും തുല്യമായിരിക്കും, അതായത് അപേക്ഷകര്‍ യുകെക്കകത്തുനിന്നോ പുറത്തുനിന്നോ അപേക്ഷിച്ചാലും ഒരേ തുക നല്‍കണം. വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള എല്ലാ അപേക്ഷകര്‍ക്കും പ്രൈമറി ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് പ്രതിവര്‍ഷം ഇനി 1,035 പൗണ്ട് നല്‍കണം.
യുകെയില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പ്രതിവര്‍ഷം 776 പൗണ്ടിന്റെ ഇമിഗ്രേഷന്‍ ചാര്‍ജ് നല്‍കണം. 470 പൗണ്ട് എന്നുള്ള നിരക്കാണ് ഉയരുക. ഈ മാറ്റം വിസ അപേക്ഷകളുടെ മൊത്തത്തിലുള്ള ചെലവുകളെ സാരമായി ബാധിച്ചേക്കാം.
ഈ വര്‍ഷം ആദ്യം യുകെ സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ നിയമം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തൊഴില്‍ വിസയിലേക്ക് മാറാനുള്ള കഴിവും ഇല്ലാതാക്കുന്നു.