KeralaNews

‘മോദി പോയാല്‍ യോഗി വരും, യോഗി പോയാല്‍ വേറൊരാള്‍’; മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്ന് സി രവിചന്ദ്രന്‍

ഇന്ത്യയില്‍ ഇപ്പോള്‍ രാഷ്ട്രീയം മൊത്തത്തില്‍ മതപരമായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്നും പ്രൊഫ. സി രവിചന്ദ്രന്‍. സമൂഹത്തില്‍ ഒരു മതത്തിന്റെയോ ജാതിയുടെയോ ഏതെങ്കിലും പാര്‍ട്ടിയുടേയോ പക്ഷം ചേരാതെ മുന്നോട്ട് പോവുക അസാധ്യമാണെന്ന് അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രാജ്യത്ത് ഒരു ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തിലാണ് ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ഒരു ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയം മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ പോലും മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരം പോലും മതവികാരം വൃണപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്നും പശുവിന്റെ കൊഴുപ്പും പന്നിയുടെ കൊഴുപ്പും തിരകളിലുപയോഗിച്ചതാണല്ലൊ പ്രശ്‌നമെന്നും അദ്ദേഹം ചോദിക്കുന്നു.

ബാലഗംഗാധര തിലകന്റെ രാഷ്ട്രീയം, ഗാന്ധിയന്‍ പൊളിറ്റിക്‌സ്, 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, റിസര്‍വേഷന്‍ എന്നിവ മുതല്‍ ഇന്ത്യ വിഭജിക്കപ്പെടുന്നത് പോലും മതപരമായിട്ടാണെന്ന് അദ്ദേഹം പറയുന്നു. ‘960-കളിലെ പശു, ബാബറി മസ്ജിദ്, സിഖ് കലാപം, ഗുജറാത്ത് കലാപം, ഷബാനു കേസ്, അവസാനം കര്‍ഷക സമരം വരെ. ഓരോ സംഭവങ്ങളും മതത്തെ അടിസ്ഥാനമാക്കിയാണ്. ഏതെങ്കിലും ഒരു മതം ചെയ്യുന്ന പരിപാടിക്ക് ഒരു കൊടിയും കെട്ടി ഒരു ഗ്രൂപ്പ് ഫോട്ടോയും എടുക്കുന്ന പരിപാടി മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെയ്യാനുള്ളൂ.

മതമാണ് സത്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ആ തരത്തില്‍ നോക്കിയാല്‍ ഇന്ത്യയില്‍ നിങ്ങളീപറയുന്ന ഭൂരിപക്ഷ ഭീകരത, അല്ലെങ്കില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ മതപാര്‍ട്ടി അധികാരത്തില്‍ വരുന്ന പ്രവണത നില്‍ക്കാനുള്ള സാധ്യത കുറവാണ്. മോദി പോയിക്കഴിഞ്ഞാല്‍ യോഗി വരും. യോഗി പോയിക്കഴിഞ്ഞാല്‍ വേറൊരാള്‍ വരും. ഒരാള്‍ മാറിയതുകൊണ്ട് ഈയൊരു സംഗതി ഇല്ലാതാകുന്നില്ല. മതപരമായ വിഭജനമാണെങ്കില്‍ ഭൂരിപക്ഷ മതം പിന്തുണയ്ക്കുന്ന പാര്‍ട്ടിക്കാകും സാധ്യത. ഒരു തിരഞ്ഞെടുപ്പ് തോറ്റാലും അവര്‍ തിരികെ വരും. കാരണം, മതത്തിന്റെ പേരില്‍ നമ്മള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു’, അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button