CrimeNews

സൗന്ദര്യ ചികിത്സക്കിടെ യുവതിയെ കയറിപ്പിടിച്ചു, ചുംബിച്ചു; ദുബായില്‍ ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍

ദുബായ്: ദുബായില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. അമേരിക്കകാരിയായ 31 കാരിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ബര്‍ദുബായിലെ ഒരു ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെയാണ് യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായുള്ള ബോട്ടോക്‌സ് ട്രീറ്റ്‌മെന്റിനെത്തിയ തന്നെ ഡോക്ടര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നത്.

ബോട്ടോക്‌സ് ട്രീറ്റ്‌മെന്റിനു ശേഷം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് സംസാരിക്കുന്നതിനായി പരിശോധന മുറിയിലേക്ക് പോയിരുന്നു. ഇവിടെ വച്ചാണ് ഡോക്ടര്‍ തന്നെ ആലിംഗനം ചെയ്തതെന്നും അതിനു ശേഷം രണ്ട് തവണ ചുംബിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു.

പിന്നീട് അയാള്‍ ബലമായി എന്റെ ചുണ്ടുകളില്‍ ചുംബിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുഖം തിരിച്ച് ആ മുറിയില്‍ നിന്നും ഇറങ്ങി. എന്നാല്‍ ഇതിനിടെ അയാള്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ആലിംഗനം ചെയ്തു വീണ്ടും ചുംബിക്കുകയും ചെയ്തു എന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

തുടര്‍ന്ന് ക്ലിനിക്കില്‍ നിന്നിറങ്ങിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ 42കാരനായ ഡോക്ടര്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. സ്ത്രീക്കെതിരായ ലൈംഗിക അതിക്രമക്കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ സെപ്റ്റംബര്‍ 29ന് നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button