തൃശൂര്‍: ഇരുത്തി ഭക്ഷണം നല്‍കിയതിന് ഇന്ത്യന്‍ കോഫി ഹൗസിനെതിരേ നടപടി. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഹൗസ് പൂട്ടിച്ചു. കോര്പ്പറേഷന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം മറികടന്ന് ഇരുത്തി ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍പെട്ടത് പിന്നാലെ നടപടി സ്വീകരിക്കുകയായിരുന്നു.
കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാല്‍ പാഴ്സല്‍ സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. ഈ ചട്ടമാണ് കോഫി ഹൗസ് ലംഘിച്ചിരിക്കുന്നത്. കോഫി ഹൗസിനെതിരേ തുടര്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News