CricketNewsSports

സഞ്ജു കളിയ്ക്കുന്നു, ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്ബര തൂത്തുവാരാന്‍ ടീം ഇന്ത്യ ഗ്രൗണ്ടിൽ.

മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ക്ക് പകരം ദീപക് ചാഹറും ആവേശ് ഖാനും പ്ലേയിംഗ് ഇലവനിലെത്തി. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഇന്നും കളിക്കുന്നുണ്ട്. അരങ്ങേറ്റത്തിനായി രാഹുല്‍ ത്രിപാഠിയും ഷഹ്‌ബാദ് അഹമ്മദും കാത്തിരിക്കണം.

ആദ്യ ഏകദിനം 10 വിക്കറ്റിനും രണ്ടാം മത്സരം അഞ്ച് വിക്കറ്റിനും സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്ബര 3-0ന് തൂത്തുവാരാം.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Shikhar Dhawan, KL Rahul(c), Shubman Gill, Ishan Kishan, Deepak Hooda, Sanju Samson(w), Axar Patel, Shardul Thakur, Deepak Chahar, Kuldeep Yadav, Avesh Khan

സിംബാബ്‌വെ പ്ലേയിംഗ് ഇലവന്‍: Takudzwanashe Kaitano, Innocent Kaia, Tony Munyonga, Regis Chakabva(w/c), Sikandar Raza, Sean Williams, Ryan Burl, Luke Jongwe, Brad Evans, Victor Nyauchi, Richard Ngarava

സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്ബരയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. അതിനാല്‍ സോണി ലിവില്‍ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് കാണാനാകും.

വെതര്‍ ഡോട് കോമിന്‍റെ പ്രവചനം പ്രകാരം ഹരാരെയില്‍ തെളിഞ്ഞ ആകാശമായിരിക്കും ഇന്ന്. ശരാശരി താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ തുടരാനാണ് സാധ്യത. മണിക്കൂറില്‍ 11 കിലോമീറ്ററായിരിക്കും കാറ്റിന്‍റെ വേഗത. അതിനാല്‍ തന്നെ മുഴുവന്‍ സമയവും മത്സരം യാതൊരു ആശങ്കയുമില്ലാതെ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker