32.3 C
Kottayam
Monday, May 6, 2024

ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ കുതിക്കുന്നു; ഏറ്റവും ഉയര്‍ന്ന ശരാശരി ബ്രോഡ്ബാന്‍ഡ് വേഗത 62.45 എം.ബി.പി.എസ്

Must read

ന്യൂഡല്‍ഹി: മൊബൈല്‍, ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ഇന്റലിജന്‍സ് വിഭാഗത്തിലെ ആഗോള നേതാവായ ഊക്ലയുടെ കണക്കുകള്‍ പ്രകാരം 2021 ഓഗസ്റ്റില്‍ ഇന്ത്യ ബ്രോഡ്ബാന്‍ഡ് മുന്നേറ്റത്തില്‍ മെച്ചപ്പെട്ടു. ആഗോള സൂചിക റിപ്പോര്‍ട്ടിലെ മൊത്തത്തിലുള്ള നിശ്ചിത ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡ് വേഗതയില്‍ രാജ്യം കൈവരിച്ച ഏറ്റവും ഉയര്‍ന്ന ശരാശരി വേഗത 62.45 ങയു െആണ്. ഇതോടെ ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗത്തില്‍ ഇന്ത്യ 68 -ആം സ്ഥാനം നിലനിര്‍ത്തി. ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്ലയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണ്ടെത്തല്‍.

രാജ്യത്ത് ഇത് വരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ബ്രോഡ്ബാന്‍ഡ് വേഗമാണ് ഓഗസ്റ്റില്‍ ലഭിച്ചത്. ഇന്നലെ ഇന്റര്‍നെറ്റ് വേഗത്തില്‍ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലും ഇടം പിടിച്ചിട്ടില്ല. ദരിദ്ര രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഇന്ത്യ എന്നുള്ളതാണ് മറ്റൊരു വസ്തുത.

ഓഗസ്റ്റിലെ പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 126 ആം സ്ഥാനത്താണ്. മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം 2021 ജൂലൈയില്‍ 17.77 എം.ബി.പി.എസില്‍ നിന്ന് 17.96 എം.ബി.പി.എസ് ആയി വര്‍ദ്ധിച്ചു. എന്നിരുന്നാലും, ഉസ്‌ബെക്കിസ്ഥാന്‍, കൊളംബിയ, ബെലാറസ്, കോട്ട് ഡി ഐവയര്‍ തുടങ്ങിയ രാജ്യങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് ആഗോള റാങ്കിംഗില്‍ രാജ്യം 122ല്‍ നിന്ന് 126ലേക്ക് പോയത്.

ഊക്ലയുടെ 2021 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് പട്ടികയില്‍ യുഎഇ ആണ് ഒന്നാമത്. ഇതിന് മുന്‍പും യു.എ.ഇ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 195.52 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 26.94 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗണ്‍ലോഡിങ് വേഗം 56.74 എംബിപിഎസും അപ്ലോഡിങ് വേഗം 12.61 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. 10 എം.ബി.പി.എസിന് താഴെയാണ് മറ്റ് ടെലികോം കമ്പനികളെല്ലാം നല്‍കുന്ന വേഗത. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 5ാം സ്ഥാനത്താണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ചൈന 35ാം സ്ഥാനത്തായിരുന്നു.

ദക്ഷിണ കൊറിയയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണ കൊറിയയിലെ ഇന്റര്‍നെറ്റ് വേഗം 192.16 എംബിപിഎസ് ആണ്. നോര്‍വെ (173.54 എംബിപിഎസ്), ഖത്തര്‍ (169.17 എംബിപിഎസ്), സൗദി അറേബ്യ (149.95 എംബിപിഎസ്), കുവൈത്ത് (141.46 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റര്‍നെറ്റ് വേഗത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് വേഗം അഫ്ഗാനിസ്ഥാനിലാണ്. സെക്കന്‍ഡില്‍ 7.07 എംബിപിഎസ് ആണ് 140ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week