ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രകോപനമുണ്ടായാല്‍ അതേ നാണയത്തിലാകും ഇനി തിരിച്ചടിയെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ ഹെലിപ്പാഡ് നിര്‍മിച്ചും പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും സജീവമാക്കിയും ചൈന പ്രകോപനം തുടരുകയാണ്.
കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാകതീരത്ത് ചൈന ഹെലിപ്പാഡ് നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫിംഗര്‍ 4 മേഖലയില്‍ രണ്ടു മാസമായി ഹെലിപ്പാഡ് നിര്‍മാണം നടക്കുന്നു. ഗല്‍വാന്‍ നദിയുടെ കരയില്‍ ഒന്‍പത് കിലോമീറ്ററിനുള്ളില്‍ ചൈനീസ് സേനയുടെ 16 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉപഗ്രഹദൃശ്യങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
പ്രകോപനങ്ങള്‍ക്ക് മറുപടിയായി ‘ആകാശ്’ മിസൈലുകള്‍ അടങ്ങുന്ന അത്യാധുനിക മിസൈല്‍ പ്രതിരോധ കവചം കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ വിന്യസിച്ചു. വീണ്ടും സൈനികതല ചര്‍ച്ചയെന്ന ചൈനിസ് സൈന്യത്തിന്റെ നിര്‍ദേശം സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചതായാണ് മുതിര്‍ന്ന സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.