NationalNews

ഇന്ത്യയില്‍ 2547 കൊവിഡ് കേസുകള്‍,തമിഴ്‌നാട് മൊത്തം അടച്ചുപൂട്ടി

<p>ഡല്‍ഹി: രാജ്യവ്യാകമായി അടച്ചുപൂട്ടല്‍ പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും ശമനമില്ലാതെ കൊവിഡ് വ്യാപനം.
കൊറോണ വൈറസ് ബാധ മൂലം ഇതുവരെ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 62 ആയി. 2547 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരായ 162 പേരുടെ രോഗം ഭേദമായി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. </p>

<p>തെലങ്കാനയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 75 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. തമിഴ്‌നാട്ടില്‍ ഇന്നുമാത്രം 102 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നൂറ് പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരാണ്. മൂന്ന് ദിവസത്തിനിടെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 300 ലധികം പേര്‍ക്കാണ്. ഇതില്‍ ഭൂരിഭാഗം പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. സംസ്ഥാനം മുഴുവന്‍ കൊറോണ സാധ്യതാ മേഖലയായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button