NationalNews

തണുത്തുറഞ്ഞ മരണ നദിയിൽ രാജ്യത്തിനായി വീരസ്വർഗ്ഗം പൂകിയവർ… ലഡാക്കിലെ അതിർത്തി സംഘർഷത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ലഡാക് : കൊടും ചൂടിൽ പോലും അസ്ഥി മരവിയ്ക്കുന്ന തണുത്തുറഞ്ഞ വെള്ളമുള്ള ഗൽവാൻ നദി.അതിവേഗത്തില്‍ ഒഴുകുന്ന ഷൈലോക്ക് നദിയുടെ പേരിന്റെ അർത്ഥം മരണമെന്നാണ് . ഇതിലേക്ക് വീഴുന്നവര്‍ തണുത്തുറഞ്ഞ് കൊല്ലപ്പെടുമെന്നുറപ്പ്.

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തര്‍ക്ക പ്രദേശത്തു നിന്ന് ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ചില സൈനികര്‍ ഗല്‍വാന്‍ നദിയിലേക്കു വീഴുകയായിരുന്നുവെന്നാണ് സെെന്യം തന്നെ സ്ഥിരീകരിയ്ക്കുന്നത്.

സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാണ് ഗല്‍വാന്‍ പ്രദേശം. മഞ്ഞു മരുഭൂമിക്കു സമാനമായ തരത്തിലാണ് ഗല്‍വാന്‍ നദി. അതിശൈത്യമേഖലയായ ഇവിടെ എല്ലാവിധ തയാറെടുപ്പുകളോടെ മാത്രമേ പോസ്റ്റിങ് ലഭ്യമാക്കൂ.

സമുദ്ര നിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ 17,000 അടിയിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവ പറഞ്ഞു. ഇത്ര ഉയരത്തില്‍ പോസ്റ്റു ചെയ്യപ്പെടുമ്പോള്‍ കാലാവസ്ഥയുമായി താരതമ്യപ്പെടേണ്ടത് അത്യാവശ്യമാണ്. ഉയരങ്ങളിലേക്ക് പോകുന്തോറും ഓരോരുത്തര്‍ക്കും ശ്വാസം തടസ്സം വരെയുണ്ടാകാം. അന്തരീക്ഷത്തിലെ വായുവിന്റെ കുറവ് നമ്മുടെ ചിന്താശേഷിയെപ്പോലും ബാധിക്കും. നിലവില്‍ അവിടുത്തെ താപനില സബ് സീറോ അല്ലെങ്കിലും നദിയിലെ ജലം അത്യധികം തണുത്തുറഞ്ഞതാണ് – ദുവ പറയുന്നു.

സബ് സീറോ താപനില പോലും നേരിടാന്‍ ഉതകുന്ന തരത്തിലുള്ള പരിശീലനവും വസ്ത്രവിധാനങ്ങളുമാണ് ഇവിടെ സൈനികര്‍ക്കായി തയാറാക്കിയിരിക്കുന്നതെന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവ പറഞ്ഞു. ഹിമാനി മേഖലയായ സിയാച്ചിനില്‍ പോലും പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യന്‍ സൈനികര്‍. ഗല്‍വാന്‍ നദിയില്‍ പതിച്ച സൈനികര്‍ ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ല. ലേയിലെ 153 ബേസിലുള്ള നോഡല്‍ ആശുപത്രി ഹൈആള്‍ട്ടിട്ട്യൂഡ് രോഗങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാര്‍ ഇവിടെയുണ്ടെങ്കിലും ഈ നദിയിലേക്ക് വീണവര്‍ക്ക് ഒരിക്കലും രക്ഷയുണ്ടാകില്ലെന്നും ഹസ്‌നയിന്‍ പറയുന്നു.

കാരക്കോറം റേഞ്ചില്‍ പെടുന്ന സാംസങ്ലിങ് പ്രദേശത്തു നിന്ന് ഉത്ഭവിച്ച് അക്സായി ചിനിലൂടെ പടിഞ്ഞാറോട്ട് ഒഴുകി ലഡാക്കിലെത്തി ഷൈയോക്ക് നദിയില്‍ ചേരുന്നതാണ് ഗല്‍വാന്‍ നദി. സിന്ധുനദിയുടെ ഈ പോഷകനദിയെക്കുറിച്ച് 1899-ല്‍ ഗവേഷണം നടത്തിയ് ഗുലാം റസൂല്‍ ഗല്‍വാന്റെ സ്മരണാര്‍ഥമാണ് ഈ പേര്. 1956-ല്‍ ചൈന ഈ മേഖലയില്‍ അവകാശമുന്നയിച്ച പ്രദേശങ്ങളുടെ പടിഞ്ഞാറാണ് ഗല്‍വാന്‍ നദി. 1960-ല്‍ ചൈന ഈ നദിയും പിന്നിട്ട് പടിഞ്ഞാറോട്ട് കയറി ഷൈയോക്ക് നദീ താഴ്വാരത്തിനടുത്തു വരെ ഇന്ത്യന്‍ ഭൂവിഭാഗത്തിന് അവകാശവാദമുന്നയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker